ബർലിൻ: ജർമനിയിൽ കൊറോണ വൈറസ് ദിനംപ്രതി വർധിക്കുന്നതായി സൂചന. വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ തന്നെ ഇരുപതിലധികം പേർക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരണമുണ്ട്. ജർമനിയിലെ കൊറോണ വൈറസിന്റെ പ്രഭാവ കേന്ദ്രം നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ ഹൈൻസ്‌ബർഗ് എന്ന ചെറുപട്ടണം മാറിയെന്നാണ് റിപ്പോർട്ട്.
ഇവിടെയുള്ള ആയിരം പേരെ പ്രത്യേകം നിരീക്ഷിക്കാൻ സർക്കാർ നിർദ്ദേശിച്ചു. ഇവർ ഇനി 14 ദിവസം ഹോം ക്വാററ്റെനിൽ (Home Quara Tane) കഴിയണമെന്നാണ് നിർദ്ദേശം. ഇവിടെ നിന്നാണു കഴിഞ്ഞ ദിവസം 47 കാരനും 46 കാരിയും ഡ്യൂസ്സൽഡോർഫ് ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 47 കാരന്റെ നിലഗുരുതരമായി തന്നെ തുടരുന്നു.
ബാഡൻവുട്ടൻബർഗ്, ബയേൺ, ഹാംബുർഗ്, ഹെസ്സൻ എന്നിവിടങ്ങളിൽ പുതിയ രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്.
ജർമനിയിലെ കോവിഡ് നിയന്ത്രണത്തിലാക്കാൻ വേണ്ട നടപടികൾ ഉടനടി രൂപീകരിക്കുമെന്ന് ജർമൻ ആഭ്യന്തരമന്ത്രി സീ ഹോഫറും ആരോഗ്യമന്ത്രി സഫാനും മാധ്യമങ്ങളെ അറിയിച്ചു. വിദേശത്ത് നിന്ന് ജർമനിയിലെത്തുന്നവർ ഇനി ഒരു ചോദ്യാവലി എയർപോർട്ടുകളിൽ പൂരിപ്പിച്ച് നൽകാനുള്ള നടപടി ഉണ്ടാകും.
ജനങ്ങളെ ബോധവൽക്കരിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കും. മാധ്യമങ്ങൾ സംയമനം പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ജർമനി 400 കോടി 50 മില്യൻ യൂറോ ലോകാരോഗ്യ സംഘടനക്ക് കൊറോണ വൈറസിനെ നേരിടുവാനുള്ള പദ്ധതിക്ക് സംഭാവന ചെയ്തിട്ടുണ്ടെന്ന് മന്ത്രിമാർ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…