ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.
അടിയന്തിര സഹായമായി 25,000 രൂപയാണ് നഷ്ടപരിഹാരമായി കേജരിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ബാക്കി തുക നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക താമസ സൗകര്യം ഒരുക്കുന്നതിനാവശ്യമായ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ താത്കാലികമായി ടെന്റുകള്‍ കെട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേജരിവാള്‍ വ്യക്തമാക്കി.
കലാപത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകള്‍ തയാറാക്കുന്നതിന് ആവശ്യത്തിന് ഉദ്യോഗസ്ഥരെ ഇതിനോടകം ചുമതലപ്പെടുത്തി. എല്ലാവര്ക്കും ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആകെ പരിക്കേറ്റവരുടെ എണ്ണം 200 ആയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം കഴിഞ്ഞ 42 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പുതിയ അക്രമ സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയില്‍ വെള്ളിയാഴ്ച പത്തുമണിക്കൂര്‍ ഇളവ് അനുവദിച്ചിരുന്നു.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…