ബർലിൻ: ജർമനിയിൽ സർക്കാർ പ്രഖ്യാപിച്ച കോവിഡ് കർശന നിയന്ത്രണങ്ങൾക്കെതിരെ വിവിധ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ഇന്നലെയാണ് സംഭവം മെയ് ദിന റാലിയുടെ മറവിലാണ് ഈ പ്രതിഷേധപ്രകടനങ്ങളും അതോടൊപ്പം അക്രമണങ്ങളും നടന്നതെന്ന് പൊലീസ് പറഞ്ഞു. ബർലിൻ, ഹാംബുർഗ്, ലൈപ്സിംഗ് എന്നീ ജർമൻ നഗരങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയത്.
മെയ്ദിന റാലിക്ക് ഇരുപത് പേർ അടങ്ങുന്ന സംഘത്തിന് പൊലീസ് പ്രകടനത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ ഈ അനുമതി റാലിക്കാർ ദുരുപയോഗം ചെയ്തതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.
ബർലിനിൽ പ്രകടനക്കാർ അക്രമണം അഴിച്ചുവിട്ടു. ജർമൻ ടിവി സംഘത്തെയും റിപ്പോർട്ടർമാരെയും പ്രകടനക്കാർ കടന്നാക്രമിച്ച് മാധ്യമ സംഘത്തെ തല്ലിചതച്ചു. ക്യാമറകൾ പിടിച്ച് വാങ്ങി നിലത്തെറിഞ്ഞ് നശിപ്പിച്ചു. പൊലീസിന്റെ വൻ സംഘം എത്തിയാണ് അക്രമികളെ കീഴപ്പെടുത്തി കസ്റ്റഡിയിലെടുത്തത്. ആറ് മാധ്യമ പ്രവർത്തകർക്ക് ഗുരുതര പരുക്കേറ്റു.
ഹാംബൂർഗിൽ പ്രകടനക്കാർ ചുവന്ന തെരുവ് ലൈംഗീക തൊഴിലാളികൾക്കായി തുറന്ന് കൊടുക്കണം എന്നാവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. അതോടൊപ്പം തെരുവ് വേശ്യകളും കൂട്ടം കൂടി അനുഭാവം പ്രകടിപ്പിച്ചു. അക്രമികൾ തെരുവിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിട്ടു. അഗ്നിശമന സേനാംഗങ്ങൾ പണിപ്പെട്ടാണ് തീ അണച്ചത്. ഡസൻ കണക്കിന് കാറുകൾ കത്തി അമർന്നു.
ഇതേ രീതിയിൽ കിഴക്കൻ ജർമൻ നഗരമായ ലൈപ്സിംഗിലും പ്രകടനം നടന്നതായി പൊലീസ് അറിയിച്ചു. ജർമനിയിൽ എത്രയും വേഗം കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളയണമെന്നുള്ള നിർദ്ദേശങ്ങൾ ഇതിനകം വിവിധ കോണുകളിൽ നിന്ന് ഉയർന്നു കഴിഞ്ഞു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…