gnn24x7

ജർമനിയിൽ സർക്കാർ പ്രഖ്യാപിച്ച കോവിഡ് കർശന നിയന്ത്രണങ്ങൾക്കെതിരെ വിവിധ നഗരങ്ങളിൽ പ്രതിഷേധം

0
263
gnn24x7

ബർലിൻ: ജർമനിയിൽ സർക്കാർ പ്രഖ്യാപിച്ച കോവിഡ് കർശന നിയന്ത്രണങ്ങൾക്കെതിരെ വിവിധ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

ഇന്നലെയാണ് സംഭവം മെയ് ദിന റാലിയുടെ മറവിലാണ് ഈ പ്രതിഷേധപ്രകടനങ്ങളും അതോടൊപ്പം അക്രമണങ്ങളും നടന്നതെന്ന് പൊലീസ് പറഞ്ഞു. ബർലിൻ, ഹാംബുർഗ്, ലൈപ്സിംഗ് എന്നീ ജർമൻ നഗരങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങൾ  അരങ്ങേറിയത്.

മെയ്ദിന റാലിക്ക് ഇരുപത് പേർ അടങ്ങുന്ന സംഘത്തിന് പൊലീസ് പ്രകടനത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ ഈ അനുമതി റാലിക്കാർ ദുരുപയോഗം ചെയ്തതായി  പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

ബർലിനിൽ പ്രകടനക്കാർ അക്രമണം അഴിച്ചുവിട്ടു. ജർമൻ ടിവി സംഘത്തെയും റിപ്പോർട്ടർമാരെയും പ്രകടനക്കാർ കടന്നാക്രമിച്ച് മാധ്യമ സംഘത്തെ തല്ലിചതച്ചു. ക്യാമറകൾ പിടിച്ച് വാങ്ങി നിലത്തെറിഞ്ഞ് നശിപ്പിച്ചു. പൊലീസിന്റെ വൻ സംഘം എത്തിയാണ് അക്രമികളെ കീഴപ്പെടുത്തി കസ്റ്റഡിയിലെടുത്തത്. ആറ് മാധ്യമ പ്രവർത്തകർക്ക് ഗുരുതര പരുക്കേറ്റു.

ഹാംബൂർഗിൽ പ്രകടനക്കാർ ചുവന്ന തെരുവ് ലൈംഗീക തൊഴിലാളികൾക്കായി തുറന്ന് കൊടുക്കണം എന്നാവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. അതോടൊപ്പം തെരുവ് വേശ്യകളും കൂട്ടം കൂടി അനുഭാവം പ്രകടിപ്പിച്ചു.  അക്രമികൾ തെരുവിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിട്ടു. അഗ്നിശമന സേനാംഗങ്ങൾ പണിപ്പെട്ടാണ് തീ അണച്ചത്. ഡസൻ കണക്കിന് കാറുകൾ കത്തി അമർന്നു.

ഇതേ രീതിയിൽ കിഴക്കൻ ജർമൻ നഗരമായ ലൈപ്സിംഗിലും പ്രകടനം നടന്നതായി പൊലീസ് അറിയിച്ചു. ജർമനിയിൽ എത്രയും വേഗം കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളയണമെന്നുള്ള നിർദ്ദേശങ്ങൾ ഇതിനകം  വിവിധ കോണുകളിൽ നിന്ന്  ഉയർന്നു കഴിഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here