ബർലിൻ: ജർമനി ഇന്നു രാവിലെ പ്രാദേശിക സമയം എട്ടു മുതൽ ഫ്രാൻസ്, സ്വിറ്റ്‍സർലൻഡ്, ഓസ്ട്രീയ, ഡെൻമാർക്ക്, ലക്സ്‌ബർഗ് എന്നീ രാജ്യങ്ങളിലേക്കുള്ള അതിർത്തികൾ അടച്ചു. കൊറോണയെ നേരിടുന്നതിന്റെ ഭാഗമായാണു നടപടി. അതിർത്തിയിൽ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. അയൽരാജ്യങ്ങളിൽ നിന്നു ജനങ്ങൾ വാഹനങ്ങളിൽ കൂട്ടത്തോടെ ജർമനിയിലേക്കു പ്രവേശിക്കാതെയിരിക്കാനാണു ഈ നടപടിയെന്ന് ജർമൻ ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫർ മാധ്യമങ്ങളെ അറിയിച്ചു.
അതിർത്തികൾ അടച്ചു ജനസമ്പർക്കം കുറച്ച് അതുവഴി കോവിഡ്–19 ന്റെ വ്യാപനത്തിനു തടയിടാൻ കഴിയുമെന്നുള്ള വിശ്വാസമാണ് ഈ കടുത്ത നടപടിക്ക് ജർമനിയെ പ്രേരിപ്പിച്ചതെന്ന് മന്ത്രി അറിയിച്ചു. അതിർത്തികൾ കടന്നുവന്ന് മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ജർമൻ സൂപ്പർ മാർക്കറ്റുകൾ കാലിയാക്കുന്ന പ്രവണത തടയാനും കൂടിയാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.
അതിരുകളില്ലാത്ത യൂറോപ്പ് എന്ന് ആഘോഷിച്ച് നടന്ന യൂറോപ്യൻ രാജ്യങ്ങൾ ഇന്ന് കൊറോണ ഭീതിയിൽ അതിർത്തികൾ അടയ്ക്കുന്ന കാഴ്ചയാണു കാണുന്നത്.ജർമനിയിലെ രോഗബാധിതരുടെ എണ്ണം അയ്യായിരം കടന്നു. മരണം പന്ത്രണ്ടായി.
ജർമനി ഇന്നു മുതൽ അനിശ്ചിത കാലത്തേക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…