കൊറോണ ഡെൽറ്റ വേരിയന്റ് രാജ്യങ്ങളിലേക്കുള്ള യാത്രക്കെതിരെ ജർമനി മുന്നറിയിപ്പ് നൽകി. കൊറോണ ഡെൽറ്റ വേരിയന്റ് വ്യാപകമായി പ്രചരിക്കുന്ന ഏതെങ്കിലും രാജ്യങ്ങളിലേക്കുള്ള യാത്രക്കെതിരെയാണ് ജർമൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
ഡെൽറ്റ വേരിയന്റിനെ പ്രതേകിച്ചു ബാധിക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മെഡിക്കൽ അസ്സോസിയേഷൻ പ്രസിഡന്റ് Klaus Reinhardt മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജർമനിയിലെ ആൽഫ വേരിയന്റിനെക്കാൾ ഡെൽറ്റ വേരിയന്റ് കൂടുതൽ ശക്തമായി നിലനിൽക്കുമെന്ന് Reinhardt അറിയിച്ചു.
സീസണൽ ഘടകങ്ങൾ കാരണം വേനൽക്കാലം അവസാനത്തോടെ ജർമനിയിൽ അണുബാധകളുടെ എണ്ണം വീണ്ടും ഉയരുമെന്ന് റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും ജർമനിയിൽ മറ്റൊരു പാൻഡെമിക് തരംഗം ഉണ്ടാകുമോ എന്നും സംശയവും ഉയരുന്നുണ്ട്. എന്നാൽ ഇത് വാക്‌സിനേഷൻ പ്രചാരണത്തിന്റെ പുരോഗതിയെ ആശ്രയിച്ചിരിക്കും.
അണുബാധയുടെ എണ്ണം വീണ്ടും ഉയരുകയാണെങ്കിൽ ഏറ്റവും ദുർബലരായ ആളുകൾക്ക് ഇതിനകം തന്നെ നല്കിയിട്ടുള്ളതിനാൽ മരണനിരക്ക് കുറവായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ കോവിഡ് 19 നെതിരെ പൂർണമായി പ്രതിരോധ കുത്തിവെപ്പ് നടത്തിയ യൂറോപ്പ്യൻ യൂണിയൻ ഇതര പൗരന്മാർക്ക് ജർമ്മനി അതിർത്തി തുറക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും വൈറസ് വേരിയന്റ് ഏരിയയിൽ നിന്നുള്ളവർക്ക് കർശന നടപടികൾ ഫലപ്രദമായി തുടരും.
ഇന്ത്യ ബ്രസീൽ എന്നീ രാജ്യങ്ങൾ ജർമനിയുടെ ആശങ്കയുടെ വൈറസ് വേരിയന്റ് ലിസ്റ്റിൽ ഇപ്പോഴും ആദ്യ പത്തിലാണ്. ഈ ഒരു മുന്നറിയിപ്പിലൂടെ വീണ്ടും പെട്ടുപോകുന്നത് ജർമനിയിലേക്ക് വരൻ കാത്തിരിക്കുന്ന നാലായിരത്തോളം വിദ്യാർത്ഥികളാണ്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…