gnn24x7

ഇന്ത്യയിലോട്ട് യാത്ര വേണ്ട, ജർമനിയുടെ മുന്നറിയിപ്പ്

0
411
gnn24x7

കൊറോണ ഡെൽറ്റ വേരിയന്റ് രാജ്യങ്ങളിലേക്കുള്ള യാത്രക്കെതിരെ ജർമനി മുന്നറിയിപ്പ് നൽകി. കൊറോണ ഡെൽറ്റ വേരിയന്റ് വ്യാപകമായി പ്രചരിക്കുന്ന ഏതെങ്കിലും രാജ്യങ്ങളിലേക്കുള്ള യാത്രക്കെതിരെയാണ് ജർമൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.

ഡെൽറ്റ വേരിയന്റിനെ പ്രതേകിച്ചു ബാധിക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മെഡിക്കൽ അസ്സോസിയേഷൻ പ്രസിഡന്റ് Klaus Reinhardt മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജർമനിയിലെ ആൽഫ വേരിയന്റിനെക്കാൾ ഡെൽറ്റ വേരിയന്റ് കൂടുതൽ ശക്തമായി നിലനിൽക്കുമെന്ന് Reinhardt അറിയിച്ചു.

സീസണൽ ഘടകങ്ങൾ കാരണം വേനൽക്കാലം അവസാനത്തോടെ ജർമനിയിൽ അണുബാധകളുടെ എണ്ണം വീണ്ടും ഉയരുമെന്ന് റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും ജർമനിയിൽ മറ്റൊരു പാൻഡെമിക് തരംഗം ഉണ്ടാകുമോ എന്നും സംശയവും ഉയരുന്നുണ്ട്. എന്നാൽ ഇത് വാക്‌സിനേഷൻ പ്രചാരണത്തിന്റെ പുരോഗതിയെ ആശ്രയിച്ചിരിക്കും.

അണുബാധയുടെ എണ്ണം വീണ്ടും ഉയരുകയാണെങ്കിൽ ഏറ്റവും ദുർബലരായ ആളുകൾക്ക് ഇതിനകം തന്നെ നല്കിയിട്ടുള്ളതിനാൽ മരണനിരക്ക് കുറവായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ കോവിഡ് 19 നെതിരെ പൂർണമായി പ്രതിരോധ കുത്തിവെപ്പ് നടത്തിയ യൂറോപ്പ്യൻ യൂണിയൻ ഇതര പൗരന്മാർക്ക് ജർമ്മനി അതിർത്തി തുറക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും വൈറസ് വേരിയന്റ് ഏരിയയിൽ നിന്നുള്ളവർക്ക് കർശന നടപടികൾ ഫലപ്രദമായി തുടരും.

ഇന്ത്യ ബ്രസീൽ എന്നീ രാജ്യങ്ങൾ ജർമനിയുടെ ആശങ്കയുടെ വൈറസ് വേരിയന്റ് ലിസ്റ്റിൽ ഇപ്പോഴും ആദ്യ പത്തിലാണ്. ഈ ഒരു മുന്നറിയിപ്പിലൂടെ വീണ്ടും പെട്ടുപോകുന്നത് ജർമനിയിലേക്ക് വരൻ കാത്തിരിക്കുന്ന നാലായിരത്തോളം വിദ്യാർത്ഥികളാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here