ബര്‍ലിന്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂറോപ്പ്, അമേരിക്ക, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, ഗള്‍ഫ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് അനുഭാവികളുമായ ഒഐസിസി, ഇന്‍കാസ്, പ്രവാസി സംഘടനാ നേതാക്കളുമായും ജൂണ്‍ 9 ന് വെര്‍ച്ചൽ മീറ്റിങ് നടത്തി. കൊറോണക്കാലത്ത് ഇതു രണ്ടാംവട്ടമാണ് കോണ്‍ഫറന്‍സ് നടത്തുന്നത്.
ജോസ് പുതുശേരി (ജര്‍മനി), ലിങ്ക്വിന്‍സ്ററര്‍ മറ്റം (അയര്‍ലൻഡ്), സാന്‍ജോ മുളവരിയ്ക്കല്‍ (അയര്‍ലൻഡ്), കെ.കെ.മോഹന്‍ദാസ്(യുകെ), സുനില്‍ രവീന്ദ്രന്‍ (യുകെ), ജോബിന്‍സണ്‍ കൊറ്റത്തില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), സിറോഷ് ജോര്‍ജ്(ഓസ്ട്രിയ), സോജന്‍ മണവാളന്‍ (ഡെന്‍മാര്‍ക്ക്), വിഗ്നേഷ് തറയില്‍ (സ്വീഡന്‍), ബിജു തോമസ്(ഇറ്റലി), ഷെബിന്‍ ചീരംവേലില്‍ (സ്പെയിന്‍), ഷഫീര്‍ നമ്പിശേരി(പോര്‍ച്ചുഗല്‍), രാഹുല്‍ പീതാംബരന്‍ (സ്ലോവാക്കിയ),വിഷ്ണു സാഗര്‍(ചെക് റിപബ്ലിക്), ഡോ.അരുണ്‍ താന്നിവയലില്‍ (സൗത്ത് ആഫ്രിക്ക), ജോര്‍ജ് തോമസ് (ഓസ്ട്രേലിയ), ജോസ് എം ജോര്‍ജ് (ഓസ്ട്രേലിയ), ജോസ് മണക്കാട്ട് (അമേരിക്ക) എന്നിവര്‍ അതാതു രാജ്യങ്ങളിലെ നിലവിലെ കാര്യങ്ങള്‍ ചെന്നിത്തല മുമ്പാകെ അവതരിപ്പിച്ചു. ജോസ് കുമ്പിളുവേലില്‍ (മീഡിയ) യൂറോപ്പിനെ സംബന്ധിച്ച് ഒരു അവലോകനം നടത്തി.
ഗള്‍ഫിലെ രാജ്യങ്ങളില്‍ നിന്നായി മഹാദേവന്‍ വാഴശേരില്‍, ടി.എ രവീന്ദ്രന്‍, പുന്നക്കന്‍ മുഹമ്മദലി, യേശുശീലന്‍, അഡ്വ. വൈ എ റഹിം, കെ.സി അബൂബക്കര്‍, ഫൈസല്‍ തഹാനി, നദീര്‍ കാപ്പാട്, സഞ്ജു പിള്ള, നസീര്‍ മുറ്റിച്ചൂര്‍(യുഎഇ), രാജു കല്ലുംമ്പുറം, ബിനു കുന്നംതാനം, കെ. സി. ഫിലിപ്പ് (ബഹ്റൈന്‍), അഹമ്മദ് പുളിക്കല്‍, ബിജു കല്ലുമല, പി എം നജീബ്, കെടിഎ മുനീര്‍, കുഞ്ഞികുമ്പള (സൗദി), സമീര്‍ ഏറാമല, ജോപ്പച്ചന്‍ (ഖത്തര്‍), സിദിഖ് ഹസ്സന്‍, ശങ്കരപിള്ള (ഒമാന്‍), ഡോ. എബി വാരിക്കാട് (കുവൈത്ത്) എന്നിരാണ് യോഗത്തില്‍ പങ്കെടുത്തത്.
ചര്‍ച്ചയില്‍ പങ്കെടുത്ത 22 രാജ്യങ്ങളിലുള്ള പ്രവാസിമലയാളികളുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് ജൂണ്‍ 10 ന് കത്തു നല്‍കി.
യൂറോപ്പ് സെഷന്‍ കോഓര്‍ഡിനേറ്റ് ചെയ്ത ഒഐസിസി ഗ്ലോബല്‍ സെക്രട്ടറിയും യൂറോപ്പ് കോഓര്‍ഡിനേറ്ററുമായ ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ (ജര്‍മനി) നന്ദി പറഞ്ഞു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…