കോപ്പൻഹേഗൻ, ഡെൻമാർക്ക്: ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ ഉൾപ്പെടെയുള്ള യൂറോപ്പിലെ ഉന്നത രാഷ്ട്രീയ നേതാക്കളെപ്പറ്റി യുഎസ് 2012 മുതൽ 2014 വരെ ഡാനിഷ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ ചാരപ്പണി നടത്തിയതായി റിപ്പോർട്ട്.
ജർമ്മനി, സ്വീഡൻ, നോർവേ, ഫ്രാൻസ് എന്നിവിടങ്ങളിലെ ഉന്നത രാഷ്ട്രീയ നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും ചാരപ്പണി ചെയ്യാൻ യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻഎസ്‌എ) ഡാനിഷ് ഇന്റർനെറ്റ് കേബിളുകൾ ഉപയോഗിച്ചുവെന്ന് ഡാനിഷ് പബ്ലിക് ബ്രോഡ്‌കാസ്റ്റർ ഡാൻമാർക്ക് റേഡിയോ (ഡിആർ) പറഞ്ഞു.
ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, അന്നത്തെ വിദേശകാര്യ മന്ത്രി ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍, അന്നത്തെ പ്രതിപക്ഷ നേതാവ് പിയര്‍ സ്റ്റെയ്ന്‍ബ്രക്ക് എന്നിവരെപ്പറ്റിയുള്ള വിവരങ്ങളാണ് അമേരിക്കന്‍ ഏജന്‍സികള്‍ ചോര്‍ത്തിയത് എന്നാണ് ആരോപണം.
2019 ജൂണിൽ പ്രതിരോധ വകുപ്പ് ഏറ്റെടുത്ത പ്രതിരോധ മന്ത്രി ട്രൈൻ ബ്രാംസെൻ 2020 ഓഗസ്റ്റിൽ ചാരവൃത്തിയെക്കുറിച്ച് അറിയിച്ചതായി ഡിആർ അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഡെന്‍മാര്‍ക്ക് പ്രതിരോധ വിഭാഗം ഇതുവരെ തയ്യാറായിട്ടില്ല.
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…