ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ 10 വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ കമ്പനിയെ കുറ്റപ്പെടുത്തി മാതാപിതാക്കള്‍. കുട്ടിക്ക് ഹോട്ട് ചോക്കലേറ്റ് നല്‍കുന്നതിനിടെ എയര്‍ ഹോസ്റ്റസിന്റെ കൈയില്‍ നിന്ന് ചൂടു വെള്ളം കാലില്‍ വീണാണ് പൊള്ളലേറ്റത്. ഓഗസ്റ്റ് 11ന് ഡല്‍ഹിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള എയര്‍ വിസ്‍താര വിമാനത്തിലായിരുന്നു അപകടം.
അതേസമയം സംഭവത്തിന് ശേഷം വിമാനക്കമ്പനി ജീവനക്കാര്‍ ഖേദം പ്രകടിപ്പിക്കുകയോ ചികിത്സാ ചെലവ് വഹിക്കുകയോ ചെയ്തില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ കുടുംബവുമായി ബന്ധപ്പെട്ടുവെന്നും ഇന്ത്യയിലേക്കുള്ള അവരുടെ മടക്കത്തിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയെന്നും കമ്പനി അവകാശപ്പെട്ടു. കുട്ടിയുടെ ചികിത്സാചെലവ് പൂര്‍ണമായി ഏറ്റെടുക്കുമെന്നും എയര്‍ വിസ്താര അറിയിച്ചിട്ടുണ്ട്.
10 വയസുകാരി താരയുമായി ഫ്രാങ്ക്ഫര്‍ട്ടിലേക്ക് യാത്ര ചെയ്ത അമ്മ രചന ഗുപ്തയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചത്. അപകടം കാരണം തങ്ങള്‍ക്ക് ലിസ്‍ബണിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് നഷ്ടമായി. വിമാനത്തില്‍ വെച്ച് ഒരു പാരാമെഡിക്കല്‍ ജീവനക്കാരന്‍ പ്രാഥമിക ശുശ്രൂഷ നല്‍കുകയും വിമാനത്താവളത്തില്‍ ആംബുലന്‍സ് ഒരുക്കുകയും ചെയ്തെങ്കിലും വിമാനക്കമ്പനിയില്‍ നിന്ന് ഒരു മാപ്പപേക്ഷ പോലുമുണ്ടായില്ല. ഭാരിച്ച ചികിത്സാ ചെലവ് മുഴുവന്‍ സ്വയം വഹിക്കേണ്ടി വന്നു. “എയര്‍ വിസ്താര എയര്‍ ഹോസ്റ്റസിന്റെ പിഴവില്‍ പത്ത് വയസുകാരിക്ക് സെക്കന്റ് ഡിഗ്രിയിലുള്ള പൊള്ളലേറ്റു. എന്നാല്‍ അപകടത്തെ മോശമായ തരത്തിലാണ് കമ്പനി കൈകാര്യം ചെയ്തത്. എയര്‍ ഹോസ്റ്റസോ, ക്യാപ്റ്റനോ, ക്രൂ അംഗങ്ങളോ ഒരു ക്ഷമാപണം പോലും നടത്തിയില്ല” – അമ്മ ആരോപിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…
ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…
Community, cultural and human rights groups are invited to take part, with applications open until…