Global News

പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നം; എയർ കേരള യാഥാർത്ഥ്യമാകുന്നു….

ദുബായ്: പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരള വിമാന സർവീസിന് സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതായി അധികൃതർ അറിയിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ 2 വിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 20 വിമാനങ്ങൾ സ്വന്തമാക്കിയ ശേഷം ഗൾഫ് ഉൾപ്പെടെയുള്ള രാജ്യാന്തര സർവീസുകളും ആരംഭിക്കുമെന്ന് പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ ഏവിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് വ്യക്തമാക്കി.

പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു എയർകേരള. ആഭ്യന്തര സർവീസുകൾ തുടങ്ങുന്നതിനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എയർകേരള സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിന്റെ ടൂറിസം, ട്രാവൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കുത്തനെ ഉയർന്ന വിമാന ടിക്കറ്റ് നിരക്കുകൾ ഉൾപ്പെടെ കേരള പ്രവാസികൾ നേരിടുന്ന വിമാനയാത്രാ പ്രശ്‌നങ്ങൾക്ക് വരും വർഷങ്ങളിൽ പരിഹാരം കാണാൻ സാധിക്കുമെന്ന് സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്‌ചെയർമാൻ അയ്യൂബ് കല്ലട പ്രതീക്ഷ പ്രകടിപ്പിച്ചു.

തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവീസ്. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന് വിമാനങ്ങൾ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേയ്ക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് പദ്ധതി. ഇത് മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സിഇഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

10 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

12 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

16 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

16 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago