ലഖ്നൗ: രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന് പകരം മുസംബി ജ്യൂസ് നൽകിയതിനെ തുടർന്ന് ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ച ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രി ബുൾഡോസർ വച്ച് ഇടിച്ചു നിരത്താന്‍ യുപി സര്‍ക്കാര്‍. അനധികൃത നിർമാണത്തിന് പ്രയാഗ്‌രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്‍റരിന് പൊളിക്കുന്നതിന് നോട്ടീസ് നൽകിയെന്നാണ് റിപ്പോര്‍ട്ട്.
അനുമതിയില്ലാതെയാണ് ആശുപത്രി നിർമിച്ചതെന്നും വെള്ളിയാഴ്ചയ്ക്കകം ആശുപത്രി ഒഴിയണമെന്നും നോട്ടീസിൽ പറയുന്നു. പ്രാഥമികാന്വേഷണത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ആശുപത്രി സീൽ ചെയ്തിരുന്നു. അവിടെ ഇപ്പോൾ രോഗികള്‍ ചികില്‍സയില്‍ ഇല്ല.
ഇതുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ നോട്ടീസുകൾക്ക് ആശുപത്രി അധികൃതർ മറുപടി നൽകിയില്ലെന്നും ഈ വർഷം ആദ്യം പൊളിച്ചുനീക്കാനുള്ള ഉത്തരവ് പാസാക്കിയെന്നും നോട്ടീസിൽ പറയുന്നു.
32 കാരനായ ഡെങ്കിപ്പനി ബാധിച്ച രോഗിയുടെ കുടുംബമാണ് “പ്ലാസ്മ” എന്ന് അടയാളപ്പെടുത്തിയ ബാഗിൽ മുസംബി ജ്യൂസ് രോഗിക്ക് കയറ്റിയത് എന്ന് ആരോപിച്ച് രംഗത്ത് എത്തിയത്. ബാഗിൽ നിന്ന് പ്ലാസ്മ സ്വീകരിച്ച ശേഷം രോഗിയുടെ ആരോഗ്യനില വഷളാവുകയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മരിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…