Global News

എബിജി ഷിപ്‌യാഡ് ലിമിറ്റഡ് 22,842 കോടി തട്ടിയെടുത്തത് 98 കടലാസുകമ്പനികളുണ്ടാക്കി വർഷങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ

ന്യൂഡൽഹി: ഏകദേശം 98 കടലാസുകമ്പനികളുണ്ടാക്കി വർഷങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയാണ് ബാങ്ക് വായ്പയായി എടുത്ത 22,842 കോടി രൂപ ഗുജറാത്ത് കേന്ദ്രമായ എബിജി ഷിപ്‌യാഡ് ലിമിറ്റഡ് തട്ടിയെടുത്തതെന്നു നിലവിൽ ലഭിച്ച രേഖകൾ വെളിപ്പെടുത്തുന്നു. വായ്പ നൽകിയ ബാങ്ക് കൺസോർഷ്യത്തിനു വേണ്ടി ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) നടത്തിയ ഡിജിറ്റൽ ഫൊറൻസിക് പരിശോധനയിലാണു ഇതു കണ്ടെത്തിയത്.

1985ൽ ആരംഭിച്ച എബിജി ഷിപ്‌യാഡിന് ഐസിഐസിഐ ബാങ്ക് നേതൃത്വം നൽകുന്ന 28 ബാങ്കുകളുടെ കൺസോർഷ്യമാണു വായ്പ നൽകിയിരുന്നത്. 2013ൽ ഇതു കിട്ടാക്കടമായി. 2014ൽ വായ്പ തിരിച്ചടവ് പുനഃക്രമീകരിച്ച് 2 വർഷത്തേക്കു കൂടി സമയം നൽകിയെങ്കിലും ഫലമുണ്ടായില്ല. 2018ൽ ഇവൈയെ ഫൊറൻസിക് ഓഡിറ്ററായി നിയമിച്ചു. പണം വകമാറ്റി സ്വന്തമാക്കാനായി അക്കൗണ്ടുകളിൽ വ്യാപക തിരിമറി നടത്തിയെന്നു ഇവൈ കണ്ടെത്തി.

കൺസോർഷ്യത്തിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐ 2019 ൽ സിബിഐക്ക് ആദ്യ പരാതി നൽകി. 2020ൽ രണ്ടാമത്തേതും. ഒന്നരവർഷത്തിനു ശേഷം ഇക്കഴിഞ്ഞ 7 നു സിബിഐ കേസെടുത്തു.

എബിജി ഷിപ്‌യാഡ് വായ്പത്തട്ടിപ്പ് കേസ് സിബിഐക്കു പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിച്ചേക്കും. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് ഈ ആഴ്ച തന്നെ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) റജിസ്റ്റർ ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

Sub Editor

Recent Posts

അയർലണ്ടിൽ മോർട്ട്ഗേജ് വിപണിയിൽ മുന്നേറ്റം; മോർട്ട്ഗേജ് ഇടപാടുകൾ 15% ഉയർന്നു

അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…

1 hour ago

ശക്തമായ മഴയും കാറ്റും തുടരും; 11 കൗണ്ടികളിൽ യെല്ലോ അലേർട്ട്

സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…

2 hours ago

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി  ‘ഭൗമ’ യുടെ പുതിയ ലുക്ക്

മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…

21 hours ago

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ ‘മായൻ്റെ’ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും

ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…

21 hours ago

​അർദ്ധനൂറ്റാണ്ടിലേക്ക് അടുക്കുന്ന സൗഹൃദം; പ്രീ-ഡിഗ്രി സഹപാഠികൾ ജർമ്മനിയിൽ വീണ്ടും ഒന്നിച്ചു

​കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…

1 day ago

അയർലൻഡിൽ സന്ദർശനത്തിനെത്തിയ മലയാളി ലാലി പോൾ അന്തരിച്ചു

കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…

1 day ago