ദുബായ്: അന്താരാഷ്ട്ര സര്‍വീസുകളില്‍ വമ്പൻ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ പേ ഡേ സെയില്‍. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകളില്‍ 180 ദിര്‍ഹം (4,321 രൂപ) മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്.
സെപ്തംബര്‍ ഒന്ന് വരെയുള്ള ടിക്കറ്റ് ബുക്കിങ്ങുകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഈ ഓഫറിലെ 180 ദിർഹം നിരക്ക്, ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്ത ‘എക്സ്പ്രസ് ലൈറ്റ്’ എന്ന വിഭാഗത്തിലുള്ള ടിക്കറ്റിനാണ് ബാധകമാകുക. ചെക്ക്-ഇൻ ബാഗേജ് ഉൾപ്പെടെയുള്ള ‘എക്സ്പ്രസ് വാല്യൂ’ ടിക്കറ്റിന് അന്താരാഷ്ട്ര റൂട്ടുകളിൽ 200 ദിർഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്.
ഇന്ത്യയിലെ ആഭ്യന്തര റൂട്ടുകളിൽ, ‘എക്സ്പ്രസ് ലൈറ്റ്’ ടിക്കറ്റുകൾക്ക് ഉപഭോക്താക്കൾക്ക് 54 ദിർഹം മുതലും ‘എക്സ്പ്രസ് വാല്യൂ’ ടിക്കറ്റുകൾക്ക് 56 ദിർഹം മുതലും നിരക്കുകൾ മുതലും ആരംഭിക്കുന്നു. കൂടാതെ, മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ‘സീറോ കൺവീനിയൻസ് ഫീസ്’ പോലുള്ള നിരവധി ആഡ്-ഓൺ സൗകര്യങ്ങളും എയർലൈൻ നൽകുന്നുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് 15 കിലോഗ്രാം ബാഗേജ് ഏകദേശം 42 ദിർഹമിനും, അന്താരാഷ്ട്ര യാത്രക്കാർക്ക് 20 കിലോഗ്രാം ബാഗേജ് 54 ദിർഹമിനും ലഭിക്കും. ലോയൽറ്റി അംഗങ്ങൾക്ക് ബിസിനസ് ക്ലാസിന് തുല്യമായ ‘എക്സ്പ്രസ് ബിസ്’ ടിക്കറ്റുകൾക്കും ‘ഗോർമെയർ’ വിഭവങ്ങൾക്കും പ്രത്യേക കിഴിവുകൾ ലഭിക്കും. വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും സായുധ സേനാംഗങ്ങൾക്കും പ്രത്യേക ആനുകൂല്യങ്ങളും എയർലൈൻ നൽകുന്നുണ്ട്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…