സൗദി അറേബ്യ: പൂർണ്ണമായും വനിത ജീവനക്കാരെ ഉൾപ്പെടുത്തി സൗദിയിലെ വിമാന സർവ്വീസ്. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ പൂർണമായും വനിതാജീവനക്കാർ മാത്രമാണ് ഈ വിമാന സർവ്വീസിലുണ്ടായിരുന്നത്. റിയാദിൽനിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തിയ ഫ്ളൈഅദീൽ വിമാനത്തിലാണ് ജീവനക്കാരായി വനിതകൾമാത്രം ഉണ്ടായിരുന്നത്. എയർലൈനിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഏഴംഗക്രൂ ആണ് ഉണ്ടായിരുന്നത്. ഇവരിൽ പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉൾപ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നു എന്ന് ഫ്ളൈഅദീൽ വക്താവ് പറഞ്ഞു. സൗദിയിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പൈലറ്റ് കൂടിയായ യാരാ ജാൻ എന്ന 23 കാരിയാണ് സഹ പൈലറ്റായത്. യു.എ.ഇ.യിൽനിന്ന് ആദ്യമായി എയർബസ് എ 320 സിവിൽ എയർക്രാഫ്റ്റ് അന്താരാഷ്ട്രതലത്തിൽ പറത്തിയ റാവിയ അൽ-റിഫി, സൗദി കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസോടെ പറക്കുന്ന ആദ്യവനിത ഹനാദി സക്കറിയ അൽ ഹിന്ദി, കൂടാതെ സൗദിയിലെ ഒരു വാണിജ്യവിമാനത്തിൽ സഹപൈലറ്റായ ആദ്യവനിത യാസ്മിൻ അൽ-മൈമാനിയ എന്നിവരും ഇവരിൽ ഉൾപ്പെട്ടിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…