Global News

ക്രിപ്‌റ്റോ കറന്‍സി തെറ്റായ കരങ്ങളില്‍ എത്താതിരിക്കാന്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി തെറ്റായ കരങ്ങളില്‍ എത്താതിരിക്കാന്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘രാജ്യത്തെ യുവതയെ നശിപ്പിക്കാന്‍ സാധ്യതയുള്ള ക്രിപ്‌റ്റോ കറന്‍സി തെറ്റായ കരങ്ങളില്‍ എത്തുന്നത് തടയാന്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. കാലഘട്ടത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മാറ്റത്തിന്റെ സമയത്താണ് നമ്മളിപ്പോഴുള്ളത്. ഡേറ്റയും സാങ്കേതികവിദ്യയും ആയുധങ്ങളാകുകയാണ്. ഡിജിറ്റല്‍ യുഗം എല്ലാത്തിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകള്‍തന്നെ പുനര്‍നിര്‍വചിക്കപ്പെട്ടു. രാജ്യസ്‌നേഹം, ഭരണനിര്‍വഹണം, ധാര്‍മികത, അവകാശങ്ങള്‍, സുരക്ഷ എന്നിവയെക്കുറിച്ചു പുതിയ ചോദ്യങ്ങളാണ് ഉയരുന്നത്. ആഗോളമത്സരം, അധികാരം, നേതൃത്വം എന്നിവയിലും രൂപാന്തരം സംഭവിക്കുന്നു. സര്‍വ മേഖലകളിലും ഉയരുന്ന ഭീഷണികള്‍ നേരിടാന്‍ നാം സജ്ജരായേ മതിയാകൂ. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് സുതാര്യതയാണ്. എന്നാല്‍ ഈ സുതാര്യത മുതലെടുക്കാനും ദുരുപയോഗം ചെയ്യാനും നിക്ഷിപ്ത താല്‍പര്യക്കാരെ അനുവദിക്കാനും പാടില്ല’ – എന്ന് മോദി പറഞ്ഞു.

ക്രിപ്‌റ്റോ കറന്‍സി രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ഫണ്ടിങ്ങിനും ഉപയോഗിക്കപ്പെടുമെന്ന മുന്നറിയിപ്പു നിലനില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. റിസര്‍വ് ബാങ്കും ആഭ്യന്തര മന്ത്രാലയവും സാങ്കേതിക വിദഗ്ധരെ സഹകരിപ്പിച്ച് നടപ്പാക്കുന്ന അഭിപ്രായസമന്വയ നടപടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി പങ്കെടുത്ത യോഗം നടന്നത്.

Sub Editor

Recent Posts

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

14 hours ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

16 hours ago

ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം; സർവീസുകൾ പരിമിതപ്പെടുത്തി

ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം നേരിട്ടതിനെ തുടർന്ന് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി സബ്സ്റ്റേഷനിലെ തകരാർ പരിഹരിക്കുന്നതിനായാണ്…

18 hours ago

‘Be Emergency Ready’: അടിയന്തര സാഹചര്യം വന്നാൽ എന്തുചെയ്യണം? വീടുകളിൽ നിർബന്ധമായും കരുതേണ്ടതെന്തെല്ലാം?

യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ അയർലൻഡ് എത്രത്തോളം തയ്യാറാണ്? യൂറോപ്പിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടെ, വലിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അയർലൻഡ്…

1 day ago

ഡബ്ലിനിൽ 680MW ഗ്യാസ് പ്ലാന്റ്; ജനവാസ മേഖലയ്ക്ക് സമീപത്തെ പദ്ധതിയിൽ ആശങ്ക

വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…

2 days ago

‘മോഹന വള്ളി’ പൂർത്തിയായി

ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…

2 days ago