Global News

ആന എഴുന്നള്ളിപ്പ്; മാർഗനിർദേശങ്ങളിൽ മാറ്റമില്ലെന്ന് ഹൈക്കോടതി

എറണാകുളം: ഉത്സവങ്ങൾക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം. ഉത്സവങ്ങളിൽ ആനകളെ എഴുന്നളളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല. അകലപരിധി കുറയ്ക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാം. അഭിപ്രായ പ്രകടനങ്ങൾ പരിഗണിച്ച് മാർഗനി‍ർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.

ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി വരും. പുതിയ നിയന്ത്രണങ്ങൾ തടസ്സങ്ങൾ സൃഷ്ടിക്കും. പൂരത്തിന്‍റെ  ഭംഗിയും പ്രൗഡിയും ഇല്ലാതാവും. സർക്കാർ ഇടപെടൽ ഉണ്ടാകണം. തമിഴ്നാട്ടിലെ എല്ലാവരും ഒരുമിച്ച് നിന്ന് ജല്ലിക്കെട്ടിന് അനുകൂല ഉത്തരവ് നേടിയെടുത്തു. കോടതിയെ എതിർക്കാനില്ല. ആചാരത്തെ അതിന്‍റേതായ രീതിയിൽ കണ്ട് ഇളവുകൾ വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ ആവശ്യപ്പെട്ടു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഇന്ധനവില വീണ്ടും ഉയരുന്നു; എക്സൈസ് തീരുവ വർധന നീട്ടിവയ്ക്കണമെന്ന് ആവശ്യം

അയർലണ്ടിൽ ഇന്ധനവില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ, ഇന്ധനത്തിന്റെ എക്സൈസ് തീരുവയിലെ താൽക്കാലിക ഇളവുകൾ പിൻവലിക്കാനുള്ള സർക്കാർ നീക്കം നീട്ടിവയ്ക്കണമെന്ന് പ്രതിപക്ഷ…

11 mins ago

ഡോണിബ്രൂക്കിൽ ഡബ്ലിൻ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ഡബ്ലിൻ നഗരത്തിന്റെ തെക്കൻ ഭാഗമായ ഡോണിബ്രൂക്കിൽ ഡബ്ലിൻ ബസിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ ഉണ്ടായ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ…

2 hours ago

ഡബ്ലിനിൽ ദിവ്യകാരുണ്യ-മറിയൻ പ്രദക്ഷിണം ഓഗസ്റ്റ് 16ന്

ഡബ്ലിൻ നഗരമധ്യത്തിൽ നടക്കുന്ന മൂന്നാം വാർഷിക ദിവ്യകാരുണ്യ-മറിയൻ പ്രദക്ഷിണം ഓഗസ്റ്റ് 16 ഞായറാഴ്ച നടക്കും. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിനോടനുബന്ധിച്ചാണ്…

4 hours ago

കൊളംബിയ ഭൂചലനം; മരണസംഖ്യ 111 ആയി

ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. ദുരന്തത്തിൽ ഇതുവരെ 87 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ…

12 hours ago

അയർലണ്ടിൽ കുടിയേറ്റ വിരുദ്ധ വികാരം മുതലെടുത്ത് ന്യൂ IRA അക്രമനീക്കത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്

കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്ന് പുറത്താക്കുക ലക്ഷ്യമിട്ട് ന്യൂ IRA അക്രമപ്രചാരണത്തിന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ്, ഐറിഷ് സുരക്ഷാ വിഭാഗങ്ങൾക്ക് ആശങ്ക. അയർലണ്ട്–വടക്കൻ…

24 hours ago

ഐറിഷ് പാസ്‌പോർട്ട് റിന്യൂവൽ റിമൈൻഡർ സേവനം 2027 മുതൽ

ഐറിഷ് പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഓർമ്മിപ്പിക്കുന്ന പുതിയ സംവിധാനം 2027 മുതൽ നിലവിൽ വരും. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും…

1 day ago