തിരുവനന്തപുരം: ദേശീയ ക്രിക്കറ്റ് ടീമിലേക്ക് കേരളത്തില്‍നിന്ന് മറ്റൊരു താരംകൂടി. തിരുവനന്തപുരം ശംഖുംമുഖത്തുനിന്നുള്ള ഷോണ്‍ റോജറാണ് അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാമ്പിലേക്കെത്തുന്നത്. കൊല്‍ക്കത്തയില്‍ നവംബര്‍ 23-ന് ആരംഭിക്കുന്ന ദേശീയ ടീം ക്യാമ്പിലേക്ക് ഷോണിനെ തിരഞ്ഞെടുത്തതായി വിവരം ലഭിച്ചു. ബി.സി.സി.ഐ.യില്‍നിന്നുള്ള ഔദ്യോഗികമായ അറിയിപ്പ് കാത്തിരിക്കുകയാണ് കുടുംബാംഗങ്ങള്‍.
അണ്ടര്‍ 19 – ഇന്ത്യ എ, ബി, ബംഗ്ലാദേശ് ടീമുകളുടെ ത്രിരാഷ്ട്ര ടൂര്‍ണമെന്റിലേക്കാണ് സെലക്ഷന്‍. ബി ടീമിലേക്കാകും ഷോണിനെ പരിഗണിക്കുക. കേരളത്തിനുവേണ്ടി അണ്ടര്‍-19 വിനു മങ്കാദ് ട്രോഫിയില്‍ നടത്തിയ പ്രടനമാണ് ദേശീയക്യാമ്പിലെത്തിച്ചത്. മുന്‍നിര ബാറ്ററും വലംകൈ ഓഫ് സ്പിന്നറുമായ ഷോണ്‍ വിനു മങ്കാദ് ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 294 റണ്‍സ് നേടി. ഇന്ത്യാ ചലഞ്ചര്‍ സീരിസില്‍ ബി ടീമിനായി 124 റണ്‍സും നാലു വിക്കറ്റും നേടി.
ശംഖുംമുഖം വെട്ടുകാട് എം.എ. ഭവനില്‍ ആന്റണി റോജറിന്റെയും പെട്രീഷ്യ റോജറിന്റെയും മകനാണ്. ദേശീയ കോച്ചായ ബിജു ജോര്‍ജിന്റെ കീഴിലാണ് എട്ടുവര്‍ഷമായി പരിശീലനം.
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…
കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…
ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം നേരിട്ടതിനെ തുടർന്ന് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി സബ്സ്റ്റേഷനിലെ തകരാർ പരിഹരിക്കുന്നതിനായാണ്…
യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ അയർലൻഡ് എത്രത്തോളം തയ്യാറാണ്? യൂറോപ്പിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടെ, വലിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അയർലൻഡ്…