Global News

ആൻറിവൈറസ് സോഫ്റ്റ്‌വെയർ ക്രിയേറ്റർ ജോൺ മക്അഫി ജയിലിൽ മരിച്ച നിലയിൽ

മക്അഫീ ആന്റിവൈറസ് സോഫ്റ്റ്‌വെയറിന്റെ ക്രിയേറ്റർ ജോൺ മക്അഫി(75 )യെ ബാഴ്‌സലോണയ്ക്കടുത്തുള്ള ജയിലിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്പാനിഷ് കോടതി നികുതി സംബന്ധമായ ക്രിമിനൽ കുറ്റങ്ങൾ നേരിടാൻ അമേരിക്കയിലേക്ക് കൈമാറുന്നതിനെ അനുകൂലിച്ച് പ്രാഥമിക വിധി പുറപ്പെടുവിച്ച് രണ്ട് മണിക്കൂറുകൾക്കുള്ളിൽ ആയിരുന്നു മരണം. സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നും ജയിലിലെ മെഡിക്കൽ ടീം അദ്ദേഹത്തിന്റെ മരണത്തിന് സാക്ഷ്യം വഹിച്ചുവെന്നും പ്രാദേശിക കറ്റാലൻ സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.

കൺസൾട്ടൻസി ജോലികൾ ചെയ്യുമ്പോൾ ക്രിപ്‌റ്റോകറൻസികൾ പ്രൊമോട്ട് ചെയ്തതിലൂടെയും സംഭാഷണ പരിപാടികളിൽ നിന്നും, ജീവിത കഥ ആധാരമാക്കിയ ഡോക്യുമെന്ററി വിൽക്കാനുള്ള അവകാശം നൽകിയതിൽ നിന്നുമെല്ലാം ലഭിച്ച വരുമാനം റിപ്പോർട്ടു ചെയ്യാതെ നികുതി ഒഴിവാക്കി എന്ന് ടെന്നസി പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയതിനെ തുടർന്നാണ് അദ്ദേഹം ജയിലിലായത്. കഴിഞ്ഞ ഒക്ടോബറിൽ ബാഴ്‌സലോണയുടെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് മക്അഫി അറസ്റ്റിലായത്.

Sub Editor

Recent Posts

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

1 hour ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

24 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

1 day ago