ഡൽഹി: സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റിനോട് പുനരുജ്ജീവന പദ്ധതികൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ റെഗുലേറ്റർ. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സ്വമേധയാ പാപ്പരത്ത പരിഹാര നടപടികൾക്ക് ഫയൽ ചെയ്ത രാജ്യത്തെ ലോ-കോസ്റ്റ് കാരിയറായ ഗോ ഫസ്റ്റ് ഈ മാസം മൂന്നാം തീയതി മുതൽ സർവീസ് അവസാനിപ്പിച്ചിരുന്നു.
പുനരുജ്ജീവനത്തിനായി ആവിഷ്കരിക്കുന്ന പദ്ധതികളുടെ സമഗ്രമായ റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഗോ ഫസ്റ്റിനോട് ആവശ്യപ്പെട്ടത്.
ഗോ ഫസ്റ്റ് സമർപ്പിച്ചാൽ പുനരുജ്ജീവന പദ്ധതി കൂടുതൽ ഉചിതമായ നടപടിക്കായി ഡിജിസിഎ അവലോകനം ചെയ്യും. സർവീസ് പുനരാരംഭിക്കുന്നതിന് അംഗീകാരം നൽകുന്നതിന് മുമ്പ് ഗോ ഫസ്റ്റിന്റെ തയ്യാറെടുപ്പ് ഡിജിസിഎ ഓഡിറ്റ് നടത്തും.
എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്‌നിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതമാക്കിയാതായി കൗശിക് ഖോന പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…
ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…
Community, cultural and human rights groups are invited to take part, with applications open until…