Global News

ബാങ്കിങ് രംഗം തകർക്കും; ക്രിപ്റ്റോ കറൻസി നിരോധിക്കണമെന്ന് ആർബിഐ

ന്യൂഡൽഹി: ക്രിപ്റ്റോകറൻസി നിരോധിക്കുകയെന്നതാണ് ഇന്ത്യയ്ക്കു മുന്നിൽ തുറന്നിരിക്കുന്ന ഏറ്റവും അഭികാമ്യമായ കാര്യമെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ ടി.രബി ശങ്കർ. ശങ്കർ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ (ഐബിഎ) ചടങ്ങിലാണ് ക്രിപ്റ്റോകറൻസിക്കെതിരെ രൂക്ഷമായ പ്രതികരണം നടത്തിയത്.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് മുൻപും ക്രിപ്റ്റോ കറൻസിയെക്കുറിച്ച് ശക്തമായ ആശങ്കകൾ പങ്കുവച്ചിരുന്നെങ്കിലും നിരോധനം തന്നെ വേണമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നില്ല. റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയുടെ അടക്കം ചുമതല രബി ശങ്കറിനാണ്. പ്രസംഗത്തിന്റെ പൂർണ രൂപം ആർബിഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ക്രിപ്റ്റോകറൻസി സംബന്ധിച്ച ആലോചനകളിൽ റിസർവ് ബാങ്കുമായി പൂർണ ഐക്യത്തിലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമനും പറഞ്ഞു. ക്രിപ്റ്റോകറൻസിയുടെ നിയമപ്രാബല്യം സംബന്ധിച്ച് ആർബിഐയും സർക്കാരും വിരുദ്ധ ധ്രുവങ്ങളിലാണെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ക്രിപ്റ്റോകറൻസിക്ക് 30 ശതമാനം നികുതി ഏർപ്പെടുത്തിയത് ക്രിപ്റ്റോകറൻസിക്ക് നിയമപ്രാബല്യം നൽകുന്നതിന്റെ ആദ്യ ചുവടാണെന്നും വിലയിരുത്തപ്പെട്ടിരുന്നു.

Sub Editor

Recent Posts

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

4 hours ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

8 hours ago

കിൽക്കെന്നി മലയാളി അസോസിയേഷന് നവനേതൃത്വം

കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…

8 hours ago

അയർലണ്ടിൽ കത്തോലിക്കാ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയും; രൂപതകളുടെ പുനഃസംഘടനയ്ക്ക് സാധ്യത

അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…

9 hours ago

മൈക്രോസോഫ്റ്റിൽ വൻ മാറ്റത്തിന് നീക്കം; 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…

10 hours ago

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

1 day ago