കുട്ടനാട്: ആലപ്പുഴ ജില്ലയില് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവുകളെ കൂട്ടത്തോടെ കൊന്നു സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് പുറക്കാട് താറാവുകള് കൂട്ടത്തോട് ചത്തത്. തുടര്ന്നുള്ള പരിശോധനയില് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചതോടെ ഒപ്പം ഉണ്ടായിരുന്നവയെ കൊന്ന് സംസ്കരിക്കുകയായിരുന്നു.
പുറക്കാട് പഞ്ചായത്ത് ആറാം വാര്ഡ് അറുപതില്ച്ചിറ വീട്ടില് ജോസഫ് ചെറിയാന്റെ ഉടമസ്ഥതയിലുള്ള 3000 ഓളം താറാവുകളെയാണ് വ്യാഴാഴ്ച വൈകിട്ടോടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് ദുരന്തനിവാരണ സേന കൊന്ന് സംസ്ക്കരിച്ചത്. സ്വകാര്യ ഹാര്ച്ചറിയില്നിന്നും ഒരു ദിവസം പ്രായമായ 13500 കുഞ്ഞുങ്ങളെയാണ് വാങ്ങിയത്. ഇതില് 10000 ത്തോളം താറാവുകള് പലപ്പോഴായി ചത്തു. ബാക്കി ഉണ്ടായിരുന്ന താറാവുകളെയാണ് കൊന്ന് സംസ്ക്കരിച്ചത്.
മൃഗ സംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര് ഡോ കൃഷ്ണ കിഷോര്, ചീഫ് വെറ്റിനറി ഓഫീസര് ഡോ ലേഖ എന്നിവരുടെ നേതൃത്വത്തിലുള്ള 30 അംഗ ആര്.ആര്.ടി സംഘമാണ് നടപടി സ്വീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളില് താറാവുകള് കൂട്ടമായി ചാവുന്ന സാഹചര്യത്തില് വിശദ പരിശോധനക്ക് ഭോപാലിലേക്ക് അയച്ച സാമ്ബിളുകളില് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്നിന്നുള്ള സാമ്പിളും പരിശോധനക്ക് കൈമാറിയിട്ടുണ്ട്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…