Top Stories

Kerala Assembly Election Results: കേരളത്തിൽ ‘യുഡിഎഫ്’ തരംഗം; എൽഡിഎഫിന് തിരിച്ചടി, മൂന്നിടത്ത് ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് അനുകൂല തരംഗം.  സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനകളാണ് വോട്ടെണ്ണലിൽ മുഴുനീളെ ദൃശ്യമായത്. നേമത്തും കഴക്കൂട്ടത്തിലും ചാത്തന്നൂരിലും ബിജെപി അക്കൗണ്ട് തുറന്നു. മൂന്നിടത്തും ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. 102 സീറ്റുകളിൽ യുഡിഎഫ് മുന്നിലുണ്ട്. 35 സീറ്റുകളിൽ എൽഡിഎഫും മൂന്ന് സീറ്റുകളിൽ ബിജെപിയും വിജയിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

കണ്ണൂർ ഉൾപ്പെടെയുള്ള കോട്ടകളിൽ യുഡിഎഫ് തേരോട്ടം നടത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പോലുംആദ്യ ഘട്ടത്തിൽ പിന്നിലായി.സിപിഐഎമ്മിനെതിരേ വിമർശനം ഉന്നയിച്ച് പുറത്തുപോകുകയും വിമതരായി യുഡിഎഫ് പിന്തുണയിൽ മത്സരിച്ചവരിൽ വി. കുഞ്ഞികൃഷ്ണ‌ണനും ജി സുധാകരനും അടക്കം വിജയം നേടി. ധർമ്മടത്ത് അബ്‌ദുൾ റഷീദിനോട് നന്നായി വിയർത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ നേടിയത്. 27 സീറ്റുകളിൽ മത്സരിച്ച മുസ്ലിം ലീഗ് 23 സീറ്റുകളിൽ വിജയിച്ചു.

മന്ത്രിമാരായ വീണാജോർജ്ജ്, ഗണേശ്‌കുമാർ, എം.ബി. രാജേഷ്, ചിഞ്ചുറാണി, കടന്നപ്പള്ളി, പി. രാജീവ്, കോവൂർകുഞ്ഞുമോൻ, റോഷി അഗസ്റ്റിൻ, ഗണേശ്‌കുമാർ, അബ്‌ദുറഹിമാൻ, ആർ.ബിന്ദു, വി.എൻ. വാസവൻ, മുതിർന്ന വനിതാനേതാവ് കെ.കെ. ശൈലജ എന്നിവർ പിന്നിലായപ്പോൾ റിയാസ്, സജി ചെറിയാൻ, പി. പ്രസാദ്,, കെ. രാജൻ, ജി.ആർ. അനിൽ എന്നിവരാണ് എൽഡിഎഫിൽ മികച്ച പ്രകടനം നടത്തി. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അദ്ധ്യക്ഷൻ സണ്ണിജോസഫ്, കെ.മുരളീധരൻ, രമേഷ് പിഷാരടി, ടി.സിദ്ദിഖ്, ബിന്ദുകൃഷ്ണ, അബിൻവർക്കി, സന്ദീപ് വാര്യർ, രമ്യാഹരിദാസ്, കെ.കെ. രമ തുടങ്ങിയ പ്രമുഖരെല്ലാം വിജയം കണ്ടു. സിപിഐഎം വിമതരിൽ ജി സുധാകരൻ, വി.കെ. കുഞ്ഞികൃഷ്‌ണൻ, ടി.കെ. ഗോവിന്ദൻ എന്നിവർ വിജയത്തിലേക്ക് എത്തിയപ്പോൾ പി.വി. അൻവർ വൻതോൽവി ഏറ്റുവാങ്ങി. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകൾ യുഡിഎഫ് തൂത്തുവാരി.

ഇടതുപക്ഷത്തെ ഘടകക്ഷികളായ കേരളാകോൺഗ്രസ് എം സമ്പൂർണ്ണമായി തിരിച്ചടി നേരിട്ടപ്പോൾ കേരളാകോൺഗ്രസ് ജേക്കബ് വിഭാഗം എട്ടിൽ എഴിലും തൂക്കി. 12 സീറ്റുകളിൽ മത്സരിച്ച കേരളാകോൺഗ്രസ് എമ്മിനെ പാലയും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറുമെല്ലാം കൈവിട്ടപ്പോൾ ഇടയ്ക്കെങ്കിലും മിന്നലാട്ടം കാട്ടിയത് റാന്നിയിലെ പ്രമോദ് നാരായണൻ മാത്രമായിരുന്നു. ജോസ് കെ മാണിയും റോഷി അഗസ്റ്റിനും തിരിച്ചടി നേരിട്ടു. നേമത്തും ചാത്തന്നൂരിലും ബിജെപി മുന്നിലേക്ക് എത്തിയപ്പോൾ പാലക്കാട്, കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ, മഞ്ചേശ്വരം, കാസർഗോഡ്, തിരുവല്ല, ആറ്റിങ്ങൽ തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപി മികച്ച പ്രകടനം നടത്തി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

3 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

18 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

19 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

21 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

23 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

2 days ago