Entertainment

മജീഷ്യനായി ആസിഫ് അലി പ്രജേഷ് സെന്നിൻ്റെ ‘ഹൗഡിനി’ ഫസ്റ്റ് ലുക്ക് പുറത്ത്.

മാജിക്ക് പ്രധാന പശ്ചാത്തലമാക്കി പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

കൈ പിന്നിൽച്ചേർത്ത്മ ജിഷ്യന്മാർ പൊതുവേപ്രത്യഷപ്പെടുന്ന കോട്ടും തൊപ്പിയും ധരിച്ച് പിൻതിരിഞ്ഞു നിൽക്കുന്ന ആസിഫ് അലിയുടെ ലുക്കാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വേഷത്തിലും ഭാവത്തിലുമെല്ലാം ഒരു മജീഷ്യൻ്റെ തികഞ്ഞ ലുക്ക് പ്രകടമാകുന്നു.
എന്നും മനസ്സിൽ ചേർത്തുവയ്ക്കാവുന്ന ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ, സീക്രട്ട് ഓഫ് വിമൻ, എന്നീ ചിത്രങ്ങൾക്കു ശേഷം മാന്തിക വിദ്യകളുമായി ഒരു ത്രില്ലർ സിനിമ ഒരുക്കുകയാണ് പ്രജേഷ് സെൻ ഹൗഡിനിയിലൂടെ.
ഇതുവരെ ചെയ്തുപോന്ന സിനിമകളിൽ നിന്നും തുലോം വ്യത്യസ്ഥമായ ഒരു പ്രമേയമാണ് ഹൗഡിനിയിലൂടെ അവതരിപ്പിക്കുന്നത്.
കണ്ണിനും മനസ്സിനും കുളിർമ്മ പകരുന്ന ഒരു ദൃശ്യാനുഭവം തന്നെയായിരിക്കും ‘ഹൗഡിനി’.

ബ്ലൂ ഹിൽ നൈൽ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ജോബി.പി.സാം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ-പ്രജേഷ് സെൻ മൂവി ക്ലബ്ബാണ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – അബ്ബാസ് സിറാജ്, ഷംസീർ ഹംസ.
പ്രശസ്‌ത നടി ജലജയുടെ മകൾ ദേവിയാണ് ഈ ചിത്രത്തിലെ നായിക.
ഗുരു സോമസുന്ദരം, പ്രശാന്ത് അലക്സാണ്ടർ, ക്രിസ് വേണുഗോപാൽ എന്നിവർക്കൊപ്പം മൺമറഞ്ഞുപോയ പ്രശസ്‌ത നാടക സംവിധായകൻ പ്രശാന്ത് നാരായണനും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇവർക്കു പുറമേ ഡോ: അമർ രാമചന്ദ്രൻ, വിവിയ ശാന്ത്, ഗീതി സംഗീത, ഡോ:പ്രസീത, ട്വിങ്കിൾ ജോബി, അഞ്ജു ഏബ്രഹാം, ശ്രീറാം, അധിഷ് ദാമോദരൻ, ഡോ:ഷിനു മോഹൻ , ജോഹൻ സാം ജോബി, മാസ്റ്റർ വൈഭവ് സുരേഷ് ജിതേന്ദ്രൻ, സുചിത്ര, സന്ധ്യാ രമേശ്, സാക്കിർ മനോളി, ജിജിന അമര എസ്, പല്ലവി മനോജ്, മാത്രാടൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
ഗാനങ്ങൾ – നിധീഷ് നടേരി.
സംഗീതം – ബിജിപാൽ.
ഛായാഗ്രഹണം – നൗഷാദ് ഷെരീഫ് .
എഡിറ്റിംഗ് – ബിജിത്ത് ബാല.
കലാസംവിധാനം – ത്യാഗു തവനൂർ .
മേക്കപ്പ് = റഷീദ് അഹമ്മദ്:
കോസ്‌റ്റ്യും ഡിസൈൻ – അഫ്രിൻ കല്ലൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ.
ഓഡിയോ ഗ്രാഫി- അജിത്. എ. ജോർജ്.
സെക്കൻ്റെ യൂണിറ്റ് ക്യാമറ – ലെബി സൺ ഗോപി.
സ്റ്റിൽസ്- ലെബിസൺ ഫോട്ടോസ്, അജീഷ് കടയ്ക്കൽ.
ത്രിൽസ് – മാഫിയാ ശശി.
പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ – പ്രദീപ് മേനോൻ.
പ്രൊഡക്‌ഷൻ കോ ഓർഡിനേഷൻ – ഷിബി രാജ്.
പ്രൊഡക്‌ഷൻ കൺടോളർ – ജിത്ത് പിരപ്പൻകോട്.
കോഴിക്കോടും രാജസ്ഥാനിലെ ഉദയ്പ്പൂരിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പൂർത്തിയായി വരുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

4 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

19 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

20 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

22 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

24 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

2 days ago