Global News

ലിബിയിൽ നിന്ന് അഭയാർഥികളുമായി വന്ന ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി; തൊണ്ണൂറിലധികം പേർ മരിച്ചു

ജനീവ: ലിബിയിൽ നിന്ന് അഭയാർഥികളെ കുത്തിനിറച്ച് വന്ന ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡിയാണ് അപകടവിവരം പുറത്തുവിട്ടത്. ദിവസങ്ങൾക്കു മുൻപുതന്നെ അഭയാർഥികളുമായി ലിബിയ തീരം വിട്ട ബോട്ടാണ് മുങ്ങിയതെന്ന് യുഎൻ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന നാലുപേരെ അതുവഴി പോയ അലേഗ്രിയ 1 എന്ന ക്രൂഡ് ഓയിൽ ടാങ്കർ രക്ഷപ്പെടുത്തി. നാലു ദിവസം മുൻപാണ് നൂറോളം പേരുമായി ബോട്ട് ലിബിയയിൽനിന്ന് യാത്രയാരംഭിച്ചതെന്നാണ് രക്ഷപ്പെട്ടവർ നൽകുന്ന വിവരം.

‘മെഡിറ്ററേനിയൻ കടലിൽ വച്ചുണ്ടായ മറ്റൊരു ദുരന്തത്തിൽ തൊണ്ണൂറിലധികം പേർ മരിച്ചിരിക്കുന്നു. യുക്രെയ്നിൽനിന്നുള്ള 40 ലക്ഷത്തോളം അഭയാർഥികൾക്ക് ആശ്രയം നൽകി യൂറോപ്പ് മാതൃക കാട്ടുന്നതിനിടെയാണ് ഈ അപകടം. ദുരന്ത മുഖത്തുനിന്ന് രക്ഷതേടി നിലവിളിക്കുന്ന ആയിരക്കണക്കിന് അഭയാർഥികൾക്കു കൂടി സമാനമായ രീതിയിൽ ആശ്രയം നൽകുന്ന കാര്യം കൂടി നമ്മൾ പരിഗണിക്കണം’ – ഫിലിപ്പോ ഗ്രാൻഡ ട്വീറ്റ് ചെയ്തു.

ആഭ്യന്തര കലാപവും ദാരിദ്ര്യവും രൂക്ഷമായ രാജ്യങ്ങളിൽനിന്ന് പ്രതീക്ഷയുടെ തുരുത്തുതേടി യാത്രയ്ക്കിറങ്ങുന്ന നൂറുകണക്കിന് അഭയാർഥികളാണ് ഓരോ വർഷവും മരണത്തിനു കീഴടങ്ങുന്നത്. 2021ൽ മാത്രം 1864 അഭയാർഥികൾ ഇത്തരത്തിൽ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്നാണ് ‘ദ യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിന്റെ കണക്ക്. 2020ൽ ഇത് 1401 ആയിരുന്നു.

Sub Editor

Recent Posts

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

19 hours ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

21 hours ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

22 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

1 day ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

2 days ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

2 days ago