Global News

അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോ?; മുഖ്യമന്ത്രിയെ വിമർശിച്ച് ഉപരാഷ്ട്രപതി

ഡൽഹി: സനാതന ധർമ്മ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ. സനാതന ധർമ്മത്തിന്റെ ആഴത്തിലുള്ള അർത്ഥം മനസിലാക്കാതെയാണ് ചിലരുടെ പ്രതികരണങ്ങളെന്നും, അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോയെന്നും ധൻകർ ദില്ലിയിൽ ചോദിച്ചു. ഇത്തരക്കാര്‍ സമൂഹത്തിന് ഭീഷണികളായവര്‍ക്ക് വഴങ്ങിയിരിക്കുകയാണ്.  സ്വയം തെറ്റിദ്ധരിക്കപ്പെട്ട് ഇവര്‍ കഴിയുകയാണെന്നും ജ​ഗ്ദീപ്  ധൻകർ പറഞ്ഞു. ജെഎൻയു സർവകലാശാലയിൽ നടന്ന 27ാമത് അന്താരാഷ്ട്ര വേദാന്ത കോൺ​ഗ്രസിലാണ് ഉപരാഷ്ട്രപതിയുടെ വിമർശനം. 

അതേസമയം ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയിൽ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അഞ്ച് സംസ്ഥാനങ്ങളിൽ ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു

വാഷിംഗ്ടൺ : അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതികളിലും സ്റ്റേറ്റ് കാപ്പിറ്റോളുകളിലും ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐഡഹോ, നെബ്രാസ്ക,…

14 hours ago

ഹർമീത് ധില്ലൻ യു.എസ് സഹമന്ത്രിസഭയിലെ ഡീപാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിൽ നിന്ന് രാജിവെച്ചു

വാഷിംഗ്ടൺ, ഡി.സി: യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിലെ സിവിൽ റൈറ്റ്സ് ഡിവിഷൻ മേധാവി സ്ഥാനത്തുനിന്ന് ഹർമീത് ധില്ലൻ രാജിവെച്ചു. നവംബർ 3-ന്…

14 hours ago

അമേരിക്കൻ രാഷ്ട്രീയം പുതിയൊരു വഴിത്തിരിവിൽ: സണ്ണി മാളിയേക്കൽ യൂ.എസ്.എ

2026 മിഡ്‌ടേം ഫലങ്ങളും വിശകലനവും ​അമേരിക്കൻ രാഷ്ട്രീയത്തിൽ എപ്പോഴും ഭരണപക്ഷത്തിനെതിരായ ജനവികാര പ്രതിഫലനങ്ങളാണ് ഇടക്കാല തിരഞ്ഞെടുപ്പുകൾ. എന്നാൽ, 2026 നവംബർ…

15 hours ago

പീറ്റർ കെ.തോമസ് (തമ്പി അങ്കിൾ) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി -80) 2026 നവംബർ…

16 hours ago

അയർലണ്ടിൽ പൊതുമേഖലാ ശമ്പള തർക്കത്തിന് പരിഹാര നീക്കം; 10.5% ശമ്പള വർധന വാഗ്ദാനം ചെയ്ത് സർക്കാർ

അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കം പരിഹരിക്കുന്നതിനായി പുതിയതും മെച്ചപ്പെടുത്തിയതുമായ നിർദേശവുമായി സർക്കാർ. പുതിയ ശമ്പള കരാറിൽ 10.5 ശതമാനം…

19 hours ago

ഇനി ചെറിയ പാർസലുകളും പോസ്റ്റ് ബോക്സിലൂടെ അയക്കാം; അയർലണ്ടിൽ 2,600 പോസ്റ്റ് ബോക്സുകളിൽ പുതിയ സൗകര്യം

അയർലണ്ടിലെ തപാൽ സേവനങ്ങളിൽ പുതിയ സൗകര്യം അവതരിപ്പിച്ച് An Post. രാജ്യത്തുടനീളമുള്ള 2,600 പോസ്റ്റ് ബോക്സുകൾ വഴി ഇനി ചെറിയ…

21 hours ago