കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം. ഏഴാം തീയതി വരെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ജാമ്യം നീട്ടി നൽകി നൽകി. ഇടക്കാല ജാമ്യം നൽകിയ കോടതി 7 ന് ജാമ്യാപേക്ഷയിൽ വിധി പറയും
ജാമ്യ ഹർജിക്കിടെ പ്രോസിക്യൂഷൻ വാദം രൂക്ഷമായിരുന്നു. സ്റ്റേജ് അശാസ്ത്രീയമായി നിർമ്മിച്ചുവെന്നും സുരക്ഷ പാലിക്കാത്തത് അപകടത്തിന് വഴിയൊരുക്കിയൊന്നും പ്രോസിക്യൂഷൻ വാദിച്ചു. മതിയായ പാസ്സേജും കൈവരിയും ഇല്ലായിരുന്നു.10 അടി താഴ്ചയിൽ വീഴാനുള്ള എല്ലാ അവസരവും അവിടെ ഒരുക്കി. ഉപേക്ഷയോടും അശ്രദ്ധയോടും സ്റ്റേജ് നിർമ്മിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. മതിയായ നീളവും വീതിയും സുരക്ഷയും ഉണ്ടായിരുന്നുവെന്നും പരിപാടിക്ക് മുൻപ് പൊലീസ് പരിശോധന നടത്തണമല്ലൊയെന്നും പ്രതിഭാഗം വാദിച്ചു. വിഐപികൾ പങ്കെടുത്ത ചടങ്ങിൻ്റെ സുരക്ഷ പൊലീസ് പരിശോധിക്കണം പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. മന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നല്ലൊ. 308-ാം വകുപ്പ് ചുമത്തേണ്ട ഒരു കാര്യവും ഇല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രശ്നം ഉണ്ടെങ്കിൽ അവർ പറയണമെന്നും അപകടം നടന്നിട്ട് തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രതിഭാഗം വാദിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്ന് പുറത്താക്കുക ലക്ഷ്യമിട്ട് ന്യൂ IRA അക്രമപ്രചാരണത്തിന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ്, ഐറിഷ് സുരക്ഷാ വിഭാഗങ്ങൾക്ക് ആശങ്ക. അയർലണ്ട്–വടക്കൻ…
ഐറിഷ് പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഓർമ്മിപ്പിക്കുന്ന പുതിയ സംവിധാനം 2027 മുതൽ നിലവിൽ വരും. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും…
അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനവുമായി മലയാളികൾ നേതൃത്വം നൽകുന്ന ‘Hope Driving Academy’ ഗാൽവേയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഡ്രൈവിംഗ്…
ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ…
പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ…
അയർലൻഡിൽ വീണ്ടും ‘വളരെ ചൂടേറിയ’ കാലാവസ്ഥയ്ക്ക് സാധ്യത. ശനിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെയിലും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന്…