gnn24x7

10 അടി താഴ്ചയിൽ വീഴാനുള്ള എല്ലാ അവസരവും ഒരുക്കി; ഉമ തോമസ് എംഎൽഎയുടെ അപകടത്തിൽ നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം

0
196
gnn24x7

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം. ഏഴാം തീയതി വരെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ജാമ്യം നീട്ടി നൽകി നൽകി. ഇടക്കാല ജാമ്യം നൽകിയ കോടതി 7 ന് ജാമ്യാപേക്ഷയിൽ വിധി പറയും

ജാമ്യ ഹർജിക്കിടെ പ്രോസിക്യൂഷൻ വാദം രൂക്ഷമായിരുന്നു. സ്റ്റേജ് അശാസ്ത്രീയമായി നിർമ്മിച്ചുവെന്നും സുരക്ഷ പാലിക്കാത്തത് അപകടത്തിന് വഴിയൊരുക്കിയൊന്നും പ്രോസിക്യൂഷൻ വാദിച്ചു. മതിയായ പാസ്സേജും കൈവരിയും ഇല്ലായിരുന്നു.10 അടി താഴ്ചയിൽ വീഴാനുള്ള എല്ലാ അവസരവും അവിടെ ഒരുക്കി. ഉപേക്ഷയോടും അശ്രദ്ധയോടും സ്റ്റേജ് നിർമ്മിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. മതിയായ നീളവും വീതിയും സുരക്ഷയും ഉണ്ടായിരുന്നുവെന്നും പരിപാടിക്ക് മുൻപ് പൊലീസ് പരിശോധന നടത്തണമല്ലൊയെന്നും പ്രതിഭാഗം വാദിച്ചു. വിഐപികൾ പങ്കെടുത്ത ചടങ്ങിൻ്റെ സുരക്ഷ പൊലീസ് പരിശോധിക്കണം പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. മന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നല്ലൊ. 308-ാം വകുപ്പ് ചുമത്തേണ്ട ഒരു കാര്യവും ഇല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രശ്നം ഉണ്ടെങ്കിൽ അവർ പറയണമെന്നും അപകടം നടന്നിട്ട് തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രതിഭാഗം വാദിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7