Global News

മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നടന്നു

പാലാ: ഹൃദ്രോഗ ചികിത്സയിൽ വിദഗ്ധ പരിചരണം ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ഹൃദയ ചികിത്സയ്ക്കുള്ള വലിയ ചികിത്സ കേന്ദ്രമായി മാറുമെന്നു ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. ലോക ഹൃദയാരോഗ്യ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയോളജി വിഭാഗത്തെയും കാർഡിയാക് സർജറി വിഭാഗത്തെയും യോജിപ്പിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നിർവ്വഹിക്കുകയായിരുന്നു എംപി. 

ഹൃദയപൂർവ്വം രോഗികളോട് സംസാരിക്കുന്ന ഡോക്ടർമാരും ഉന്നത നിലവാരത്തിൽ ചികിത്സ നൽകുന്നതുമാണ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തെ മികവുറ്റതാക്കുന്നതെന്നു അധ്യക്ഷത വഹിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കാർഡിയാക് സയൻസസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ സീനിയർ‌ കൺസൾട്ടന്റും കാർഡിയാക് സയൻസസ് വിഭാഗം ഹെഡുമായ ഡോ.രാംദാസ് നായിക് വിശദീകരിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, കൺസൾട്ടന്റ് ഡോ.രാജീവ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. 

ഹൃദ്രോഗചികിത്സയിൽ സമഗ്രവും സംയോജിതവുമായ ചികിത്സയും ഗവേഷണവും ഒരുക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് കാർഡിയാക് സയൻസസ് വിഭാഗത്തിൽ 8 കാർഡിയോളജിസ്റ്റുകൾ ഉന്നത നിലവാരത്തിലുള്ള ചികിത്സയ്ക്ക് നേതൃത്വം നൽകുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ  ഹൃദ്രോഗ ചികിത്സ വിഭാഗത്തിൽ 65,000ൽ പരം ആളുകൾ ചികിത്സ തേടിയിരുന്നു.മൾട്ടിഡിസിപ്ലിനറി ടീം, അഡ്വാൻസ്ഡ് ഡയഗനോസ്റ്റിക് ആൻഡ് ട്രീറ്റ്മെന്റ് ടീം, കോംപ്രിഹെൻസീവ് രോഗി പരിചരണം, ടെലിമെഡിസിൻ, ഓഡിറ്റ്സ് ആൻഡ് ക്വാളിറ്റി സ്റ്റാൻഡേർഡ്സ് എന്നിവയും പ്രത്യേകതയാണ്.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സമൂഹത്തിനായി ഹൃദ്രോഗം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണവും ലക്ഷ്യമിടുന്നു. 

കാർഡിയാക് സയൻസസ് വിഭാഗത്തിന്റെ പ്രഖ്യാപനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയവർക്കായി ആരോഗ്യമുള്ള ഹൃദയം എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടിയും നടത്തി. സീനിയർ കൺസൾട്ടന്റുമാരായ ഡോ.രാജു ജോർജ്, ഡോ.ജെയിംസ് തോമസ്, സീനിയർ കൺസൾട്ടന്റും കാർഡിയാക് സർജനുമായ ഡോ.കൃഷ്ണൻ.സി, സീനിയർ കൺസൾട്ടന്റും കാർഡിയാക് അനസ്തെറ്റിസ്റ്റുമായ ഡോ.നിതീഷ് പി.എൻ. എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലോക ഹൃദയദിനത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ഫിറ്റ്നെസ് ചലഞ്ചും നടന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അഭയാർഥികൾക്ക് ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാലപരിധി അഞ്ച് വർഷമാക്കി

അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…

2 hours ago

ബേസിൽ വർഗീസിന്റെ കുടുംബത്തിന് സഹായമേകാം

മായോയിൽ മരണപ്പെട്ട മലയാളി യുവാവ്, പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം…

3 hours ago

മായോ മലയാളി ബേസിൽ വർഗീസ് നിര്യാതനായി

മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…

7 hours ago

അയർലണ്ട് കേരള ഹൌസ്  കോ-ഓർഡിനേറ്റർ  അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെ സഹോദരൻ നിര്യാതനായി

 ഡബ്ലിൻ : കേരള ഹൌസ്  കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്‌ മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…

8 hours ago

പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി മ്യൂസിക് ആൽബം സായൂജ്യം

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം.  അർലണ്ടിന്റെ…

9 hours ago

2026 ഫെബ്രുവരി മുതൽ ETA ഇല്ലാതെ യാത്രക്കാരുടെ പ്രവേശനം വിലക്കി യുകെ

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…

1 day ago