ലുധിയാന: പഞ്ചാബ് ഘോട്ടെ ഗോബിന്ദപുര സ്വദേശി ലവ്പ്രീത് സിങ്ങ്(23) എന്ന യുവാവിനെ മരിച്ചനിലയില് കണ്ടെത്തിയ സംഭവത്തില് കാനഡയിലുള്ള ഭാര്യ ബീന്ത് കൗറി(21)നെതിരെ പോലീസ് കേസെടുത്തു. ലവ്പ്രീതിന്റെ പിതാവ് ബല്വീന്ദര് സിങ്ങിന്റെ പരാതിയില് വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജൂണ് 23-നാണ് ലവ്പ്രീതിനെ കൃഷിയിടത്തില് മരിച്ചനിലയില് കണ്ടെത്തിയത്.
25 ലക്ഷം രൂപ ചെലവഴിച്ച് ബീന്ത് കൗറിനെ കാനഡയിലേക്ക് അയച്ചിട്ടും ഇവര് ഭര്ത്താവിനെ കാനഡയിലേക്ക് കൊണ്ടുപോയില്ലെന്നും ഇതിന്റെ വിഷമത്തില് ലവ്പ്രീത് കീടനാശിനി കഴിച്ച് ജീവനൊടുക്കിയെന്നുമാണ് ആരോപണം. 2019 ഓഗസ്റ്റ് രണ്ടിനാണ് ലവ്പ്രീതും ബീന്ത് കൗറും വിവാഹിതരായത്. ഓഗസ്റ്റ് 17-ന് യുവതി പഠനത്തിനായി കാനഡയിലേക്ക് പോയി. ഇതിനു പിന്നാലെ മാസങ്ങള്ക്കുള്ളില് ലവ്പ്രീതിനെയും കാനഡയിലേക്ക് കൊണ്ടുപോകുമെന്നാണ് ബീന്ത് കൗര് പറഞ്ഞിരുന്നത്. എന്നാല് കാനഡയിലെത്തിയതോടെ മരുമകള് തന്റെ മകന് നല്കിയ വാക്ക് തെറ്റിച്ചെന്നും അവനുമായി സംസാരിക്കുന്നത് പോലും നിര്ത്തിയെന്നും ബല്വീന്ദറിന്റെ പരാതിയില് പറയുന്നു. ഇക്കാരണത്താല് മകന് ഏറെ ദുഃഖിതനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം ബീന്ത് കൗര് നിഷേധിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു അവരുടെ പ്രതികരണം. ലവ്പ്രീതിനെ കാനഡയില് കൊണ്ടുവരാനായി താന് ശ്രമിച്ചിരുന്നുവെന്നും കോവിഡ് നിയന്ത്രണങ്ങള് കാരണം അത് നടന്നില്ലെന്നുമാണ് ബീന്ത് കൗറിന്റെ വിശദീകരണം.
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…