ന്യൂഡല്ഹി: കോവിഡ് മൂലം ഗള്ഫില്നിന്ന് മടങ്ങേണ്ടിവന്നവരെ തിരികെയെത്തിച്ച് ജോലിയില് പ്രവേശിപ്പിക്കാന് കേന്ദ്രം പരമാവധി ഇടപെടന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്. ആറു ഗള്ഫ് രാജ്യങ്ങളില്നിന്നായി 7,16,662 ഇന്ത്യക്കാരാണ് വന്ദേഭാരത് മിഷന് പ്രകാരം തിരികെവന്നതെന്നും രാജ്യസഭയില് എം.വി. ശ്രേയാംസ് കുമാര്, എളമരം കരീം, അല്ഫോണ്സ് കണ്ണന്താനം, ബിനോയ് വിശ്വം എന്നിവരുടെ ചോദ്യങ്ങള്ക്ക് മറുപടിയായി മന്ത്രി വ്യക്തമാക്കി.
തിരികെവന്നവരെ ജോലിയില് പ്രവേശിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി 16 തവണ ഗള്ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഫോണില് സംസാരിച്ചു. താന് 13 പ്രാവശ്യവും സഹമന്ത്രി വി. മുരളീധരന് നാലുപ്രാവശ്യവും ഗള്ഫുനാടുകള് സന്ദര്ശിച്ചു. ഉദ്യോഗസ്ഥരുമായി 27 തവണ ടെലിഫോണ്വഴി യോഗം നടത്തി. കഴിയുന്നത്ര ആളുകളെ ഉടന്തന്നെ തിരിച്ചയക്കാനാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ കാര്യം ഗള്ഫിലെ എല്ലാ എംബസികളും മുന്തിയ പരിഗണനയോടെയാണ് കൈകാര്യം ചെയ്യുന്നത്. ദുബായില് തൊഴിലാളികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്താനുള്ള കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. എയര് ബബ്ള് വിമാനസര്വീസുകള് ആരംഭിക്കാനും വിസ, യാത്ര, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള് ലഘൂകരിക്കാനും ഇന്ത്യ സമ്മര്ദം ചെലുത്തിയിരുന്നു. ഗള്ഫിലെ എല്ലാ രാജ്യങ്ങളും ഇതിനോടനുകൂലമായി പ്രതികരിക്കുന്നുണ്ട്. തിരിച്ചുപോകുന്നവരുടെ എണ്ണം ക്രമേണ കൂടിവരുന്നുണ്ട്. തിരിച്ചുവന്നവര്ക്ക് ശമ്പള കുടിശ്ശികയും മറ്റുമായി എത്ര തുക ലഭിക്കാനുണ്ടെന്നതിന്റെ കൃത്യമായ കണക്ക് ലഭ്യമല്ല. അവരുടെ ക്ഷേമത്തിനും വീണ്ടും തൊഴിലും വേതനവും ഉറപ്പാക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്. 45.78 കോടിരൂപ ഇന്ത്യന് കമ്യൂണിറ്റി വെല്ഫെയര് ഫണ്ടില്നിന്ന് കോവിഡ് കാലത്ത് ഗള്ഫിലുള്ള തൊഴിലാളികള്ക്കായി ചെലവഴിച്ചിട്ടുണ്ട്. മരിച്ചവര്ക്ക് സഹായം നല്കാനും ഈ ഫണ്ടില് വ്യവസ്ഥയുണ്ട്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…