Global News

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ മാതൃ ശിശു പരിചരണ പദ്ധതി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ മാതൃ ശിശു പരിചരണ പദ്ധതിയായ ബഡ്സിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം മിയ ജോർജ് നിർവഹിച്ചു. ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ടസ് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ അധ്യക്ഷത വഹിച്ചു.
ഗർഭധാരണ സമയം മുതൽ കുഞ്ഞിന്  5 വയസ് ആകുന്നതു വരെ അമ്മയേയും നവജാത ശിശുവിനെയും പരിപോഷിപ്പിക്കാനും സംരക്ഷിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണ് ബഡ്സ്.  പ്രസവത്തിനു മുൻപുള്ള പരിചരണം മുതൽ പ്രസവാനന്തര പരിചരണം വരെ വേണ്ട നിർദേശങ്ങളൂം അതിനു ശേഷം സന്തോഷകരമായ രക്ഷകർതൃത്വത്തിനായി വേണ്ട കാര്യങ്ങളും ബഡ്സിൽ ഉൾപ്പെടുന്നു. പ്രത്യേക ഗർഭകാല പാക്കേജുകൾ, സൗജന്യ ഗർഭകാല ക്ലാസുകൾ, കൗൺസലിങ് സേവനങ്ങൾ, വാക്സിനേഷൻ തുടങ്ങി നിരവധി സേവനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേക ത്രൈമാസ പാക്കേജും പരിശോധനകളുടെ സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ ബുക്കും ബഡ്സ് പദ്ധതിയിൽ ഉൾപ്പെടുന്നു. ഭാവിയിൽ ഗർഭധാരണത്തിനുള്ള റഫറൻസ് ആയിട്ടും ഈ ബുക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. 6 ഡോക്ടർമാർ നേതൃത്വം നൽകുന്ന ഗൈനക്കോളജി, നിയനറ്റോളജി എന്നീ വിഭാഗങ്ങളിൽ പ്രവർത്തനം തുടങ്ങി 4 വർഷത്തിനുള്ളിൽ 2400 കുഞ്ഞുങ്ങൾ ജനിച്ചിരുന്നു.
ആശുപത്രി ഡയറക്ടർ റവ. ഡോ. ഇമ്മാനുവൽ പാറേക്കാട്ട്, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, ഗൈനക്കോളജി വിഭാഗം സിനിയർ കൺസൾട്ടന്റ് ഡോ. സബിത അഗസ്റ്റിൻ, നിയനറ്റോളജി വിഭാഗം കൺസൽട്ടന്റ്  ഡോ. അനിൽ നാരായണൻ എന്നിവർ പങ്കെടുത്തു.

Photo caption
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച സമ്പൂർണ്ണ മാതൃ ശിശു പരിചരണ പദ്ധതിയായ ബഡ്സിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം മിയ ജോർജ് നിർവഹി ക്കുന്നു. ഗൈനക്കോളജി വിഭാഗം സിനിയർ കൺസൾട്ടന്റ് ഡോ. സബിത അഗസ്റ്റിൻ, ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, നിയനറ്റോളജി വിഭാഗം കൺസൽട്ടന്റ്  ഡോ. അനിൽ നാരായണൻ എന്നിവർ സമീപം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

അവേക്ക് 2026: സീറോ മലബാർ യുവജന സംഗമത്തിന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി വേദിയാകും

ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…

4 hours ago

അയർലണ്ട് ബജറ്റ് ഇന്ന്: നികുതി, പെൻഷൻ, ഭവനം, ചൈൽഡ് കെയർ—പ്രതീക്ഷകൾ ഏറെ

അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…

8 hours ago

2027ലെ നിങ്ങളുടെ യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; €300 മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമായി Oscar Travel

അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…

22 hours ago

37,000 അടിയിൽ നിന്നും 9,000 അടിയിലേക്ക്.! അയർലണ്ടിന് മുകളിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ Emergency

അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…

22 hours ago

വധുവിനെ തേടുന്നു

 കാനഡയിൽ പിആർ  ലഭിച്ച 28 വയസ്സുള്ള  കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…

23 hours ago