തെരുവുനായകളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം ശബ്ദിക്കുന്ന മൃഗസ്നേഹികളുടെ വീടുകളില്‍ തെരുവ് നായയ്ക്ക് ഭക്ഷണം കൊടുക്കട്ടേയെന്ന് മുംബൈ ഹൈക്കോടതി. മനുഷ്യര്‍ക്ക് നേരം തെരുവു നായകളുടെ നിരന്തര ആക്രമണം ഉണ്ടാവുന്ന സാഹചര്യത്തിലാണ് മുംബൈ ഹൈക്കോടതിയുടെ നാഗ് പൂര്‍ ബെഞ്ചിന്റെ നീരീക്ഷണം. തെരുവുനായകളുടെ അവകാശത്തിനായി നിരന്തരം വാദിക്കുന്ന മൃഗസ്നേഹികള്‍ക്ക് നിയമപരമായി നാഗ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത് സംരക്ഷിക്കാമെന്നും കോടതി വിശദമാക്കി. തെരുവ് നായകള്‍ക്ക് തെരുവുകളില്‍ ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ കേസ് എടുക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശല്യമുണ്ടാക്കുന്ന തെരുവ് നായകള്‍ക്കെതിരായി നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്നതിലാണ് കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നോയിഡയില്‍ നവജാത ശിശുവിനെ തെരുവുനായ കടിച്ച് കീറി കൊന്നതിന് പിന്നാലെയാണ് മുംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശം എത്തുന്നത്. നായ കടിച്ച് വയറിനും കുടലിനും സംഭവിച്ച ഗുരുതര പരിക്കായിരുന്നു നോയിഡയിലെ നവജാത ശിശുവിന്‍റെ മരണത്തിലേക്ക് നയിച്ചത്.
മനുഷ്യ മൃഗ ഏറ്റുമുട്ടലുകളില്‍ നാഴിക കല്ലാവുമെന്നാണ് മുംബൈ ഹൈക്കോടതിയുടെ വിധിയേക്കുറിച്ച് വിദഗ്ധര്‍ പറയുന്നത്. തെരുവ് നായകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് പലപ്പോഴും മൃഗസ്നേഹികളുടേയും അവകാശ സംരക്ഷണ പ്രവര്‍ത്തകരുടേയും ഇടപെടലുകള്‍ തടസം സൃഷ്ടിക്കാറുണ്ടായിരുന്നു. ഈ സാഹചര്യത്തിന് മുംബൈ ഹൈക്കോടതി വിധി മൂലം മാറ്റമുണ്ടാകുമെന്നാണ് നിരീക്ഷണം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…