Global News

ഡാനിയൽ കൊടുങ്കാറ്റ്; കിഴക്കൻ ലിബിയയിൽ മരണം 11,000 കടന്നു

ട്രിപ്പോളി: കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരണം 11,000 കടന്നതായി റിപ്പോർട്ടുകള്‍.  മരണസംഖ്യ 20000 കടക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കാണാതായവരുടെ എണ്ണം 10000 കടന്നതോടെയാണ് മരണ സംഖ്യ ഉയരുമെന്ന ആശങ്ക. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് തുറമുഖ നഗരമായ ഡെർണയെ ആണ്. നഗരത്തിന് മുകളിലുള്ള പർവ്വതനിരകളിലെ അണക്കെട്ടുകള്‍ തകർന്നതോടെ പ്രദേശത്ത് ദുരന്തത്തിന്‍റെ ആക്കം കൂട്ടി.

നിരവധി പേരാണ് പ്രദേശത്ത് മരണപ്പെട്ടത്. ആയിരക്കണക്കിന് വീടുകള്‍ ഒലിച്ച് പോയി. വ്യാഴാഴ്ച രാവിലെയോടെ മൂവായിരത്തിലധികം മൃതദേഹങ്ങൾ കണ്ടെത്തി സംസ്‌കരിച്ചതായി ആരോഗ്യമന്ത്രി ഒത്മാൻ അബ്ദുൾജലീൽ പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗം പേരെയും ഡെർനയ്ക്ക് പുറത്തുള്ള കൂട്ടക്കുഴിമാടങ്ങളിലാണ് അടക്കം ചെയ്തതെന്നും മറ്റുള്ളവരെ അടുത്തുള്ള പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരമധ്യത്തിലെ തകർന്ന കെട്ടിടങ്ങളിൽ രക്ഷാപ്രവർത്തകർ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. കടലിലും കാറുകള്‍ക്കുള്ളിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ഇനിയും ആയിരക്കണക്കിന് പേർ അകപ്പെട്ടിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. അണക്കെട്ടുകള്‍ തകർന്ന് പ്രദേശത്തെ മലനിരകള്‍ താഴേക്ക് ഇടിഞ്ഞ് എത്തിയതിനാൽ റോഡുകള്‍ ഏറെയും തകർന്ന് മണ്ണിനടിയിലായി. ഇത് രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. ഹെലികോപ്റ്ററിന്‍റെ സഹോയത്തോടെ രാത്രിയും പകലും തെരച്ചിൽ തുടരുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

9 hours ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

11 hours ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

14 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

1 day ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

1 day ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

2 days ago