തിരുവനന്തപുരം: നിപ വൈറസ് പശ്ചാത്തലത്തില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെന്ന ജര്‍മ്മന്‍ മാധ്യമത്തിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മലയാളി നഴ്‌സുമാര്‍ ജര്‍മ്മനിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജര്‍മ്മനിയിലെ സാര്‍ലന്‍ഡ് സംസ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കേണ്ട നഴ്‌സുമാരാണ് ഇപ്പോള്‍ ഫ്രാന്‍ക്ഫര്‍ട്ട് വിമാനത്താവളത്തിന് സമീപം ക്വാറന്റൈനില്‍ കഴിയുന്നത്. തെറ്റായ വാര്‍ത്തകള്‍ ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് സംഭവമെന്നും ശിവന്‍കുട്ടി പറഞ്ഞു.
ശിവന്‍കുട്ടിയുടെ കുറിപ്പ്:
”ഒരു മാധ്യമവാര്‍ത്തയുടെ കഥ…തെറ്റായ വാര്‍ത്തകള്‍ ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാനാണ് ഈ കുറിപ്പ്. തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള വിദേശ റിക്രൂട്ടിംഗ് ഏജന്‍സിയായ ODEPC വഴി എട്ടു നഴ്‌സുമാരെ ജര്‍മ്മനിയിലേക്ക് അയച്ചിരുന്നു. തൊഴില്‍ മന്ത്രി എന്ന നിലയില്‍ ഞാനും യാത്രയയപ്പ് ചടങ്ങില്‍ നേരിട്ട് പങ്കെടുത്തു. നഴ്‌സുമാര്‍ ജര്‍മ്മനിയില്‍ എത്തിയപ്പോഴേക്കും ഒരു ജര്‍മന്‍ മാധ്യമത്തില്‍ ഒരു വാര്‍ത്ത വന്നു. നിപ മൂലം കേരളത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി എന്നായിരുന്നു വാര്‍ത്ത. ജര്‍മ്മനിയിലെ സാര്‍ലന്‍ഡ് സംസ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കേണ്ട നഴ്‌സുമാര്‍ ഇപ്പോള്‍ ഫ്രാന്‍ക്ഫര്‍ട്ട് വിമാനത്താവളത്തിന് സമീപം ക്വാറന്റൈനില്‍ കഴിയുകയാണ്. വിഷയത്തില്‍ ODEPC നേരിട്ട് ഇടപെട്ടിട്ടുണ്ട്.”
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…