പാരിസ്: കോവിഡ് പ്രതിരോധ വാക്സിന് എടുക്കാത്തതിനെത്തുടര്ന്ന് ഓസ്ട്രേലിയന് ഓപ്പണ് നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് സെര്ബിയയുടെ ലോക ഒന്നാം നമ്പര് ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ച്. ഇതേ കാരണത്താൽ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടപ്പെട്ടേക്കും. വാക്സിന് എടുക്കാത്ത ഒരു താരത്തെയും ഫ്രഞ്ച് ഓപ്പണില് കളിപ്പിക്കില്ലെന്ന് അധികൃതര് വ്യക്തമാക്കി. ഫ്രാന്സ് കായികമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടമാകുമെന്ന് ഏകദേശം ഉറപ്പായി.
വാക്സിന് എടുക്കാന് ജോക്കോവിച്ച് തയ്യാറല്ല. ഓസ്ട്രേലിയയില് കോടതി മുഖേന കളിക്കാന് അവസരം തേടിയെങ്കിലും പരാജയപ്പെട്ടു. അവസാനം മൂന്ന് വര്ഷം ഓസ്ട്രേലിയയില് പ്രവേശന വിലക്കും ജോക്കോവിച്ചിന് നേരിടേണ്ടി വന്നു. ഇനിയും വാക്സിന് എടുത്തില്ലെങ്കില് ഫ്രഞ്ച് ഓപ്പണ് ഉള്പ്പെടെയുള്ള എല്ലാ ഗ്രാന്ഡ്സ്ലാം ടൂര്ണമെന്റുകളും ലോക ഒന്നാം നമ്പര് താരത്തിന് നഷ്ടമായേക്കും.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…