Global News

ദുബായിൽ കൂടുതലിടങ്ങളിൽ ഇ-സ്‌കൂട്ടറുകൾക്ക് അനുമതി; ലൈസൻസ് നിർബന്ധമാക്കും

ദുബായ്: എമിറേറ്റിലെ 10 പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത സൈക്ലിങ് ട്രാക്കുകളിൽക്കൂടി ഇലക്‌ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അനുമതി നൽകി. ഏപ്രിൽ 13 മുതൽ ഇവിടെയുള്ള സൈക്ലിങ് ട്രാക്കുകളിലൂടെ ഇ-സ്‌കൂട്ടറുകൾ ഓടിക്കാം. 2020 ഒക്ടോബറിൽ ആരംഭിച്ച ഇ-സ്കൂട്ടറുകളുടെ പരീക്ഷണയോട്ടത്തിന്റെ വൻ വിജയത്തിന് ശേഷമാണ് പുതിയനീക്കമെന്ന് ആർ.ടി.എ.യും ദുബായ് പോലീസും അറിയിച്ചു.

പ്രാരംഭഘട്ടത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ജുമൈര ലേക്ക് ടവേഴ്‌സ്, ദുബായ് ഇന്റർനറ്റ് സിറ്റി, അൽ റിഗ്ഗ, ഡിസംബർ 2 സ്ട്രീറ്റ്, പാം ജുമൈര, സിറ്റി വോക്ക് എന്നിവിടങ്ങളിലായിരിക്കും അനുമതിയെന്ന് ആർ.ടി.എ. ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു. ഇതിൽ ഖിസൈസ്, മൻഖൂൾ, കരാമ എന്നിവിടങ്ങളിലെ പ്രത്യേക പാതകളും ഉൾപ്പെടും. നിർദിഷ്ടയിടങ്ങളിൽ 2000-ത്തോളം ഇ-സ്കൂട്ടറുകൾ ഉണ്ടാകുമെന്നും മാത്തർ അൽ തായർ വ്യക്തമാക്കി.

ദുബായിൽ ഈ മാസം അവസാനം മുതൽ ഇ-സ്കൂട്ടറുകൾ ഓടിക്കാൻ ലൈസൻസ് നിർബന്ധമാക്കും. ലൈസൻസ് പെർമിറ്റ് ഇല്ലാതെ ഇ-സ്കൂട്ടർ ഇനിമുതൽ ഓടിക്കാനാകില്ല. ഇ-സ്കൂട്ടറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് നടപടി. അശ്രദ്ധയും ഗതാഗതനിയമങ്ങൾ പാലിക്കാത്തതും കാരണം നിരവധി അപകടങ്ങൾ ഉണ്ടാക്കുന്നതായി ദുബായ് പോലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

ഇ-സ്‌കൂട്ടറുകൾക്കായുള്ള ഡ്രൈവിങ് ലൈസൻസ് പെർമിറ്റ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് നൽകുന്നത്. എന്നാൽ ഇതിനായുള്ള നടപടിക്രമങ്ങൾ ഏത് വിധത്തിലായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. ലൈസൻസ് ലഭിക്കാതെ ഇലക്ട്രിക് സ്കൂട്ടറുകളോ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുള്ള മറ്റേതെങ്കിലും ബൈക്കുകളോ ഓടിക്കരുതെന്ന് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതോടൊപ്പം ഡ്രൈവിങ് ലൈസൻസ് ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാൻ ആവശ്യമാണെന്നും ഉത്തരവിലുണ്ട്. ഇതിനായുള്ള ലൈസെൻസ് ആർ.ടി.എ. നൽകും. ഇ-സ്കൂട്ടറിന്റെ പരമാവധി വേഗതാ പരിധി മണിക്കൂറിൽ 20 കിലോമീറ്ററാണ്. ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന ഇ-സ്കൂട്ടറുകളിൽ സഹയാത്രികരെ ഉൾപ്പെടുത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഇ-സ്കൂട്ടറുകൾ ഓടിക്കുന്നവർ റിഫ്‌ളക്ടറീവ് വെസ്റ്റുകളും ഹെൽമെറ്റും ധരിക്കണം. മറ്റ് വാഹനങ്ങളിൽനിന്നും കാൽനടയാത്രക്കാരിൽ നിന്നും മതിയായ അകലം പാലിച്ച് മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. 16 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഓടിക്കാൻ അനുവാദമില്ല.

നിയമലംഘനം നടത്തുന്നവരിൽനിന്ന് പിഴ ഈടാക്കും. അപകടത്തിന്റെയും നിയമ ലംഘനത്തിെന്റ തോതനുസരിച്ച് ഒരുമാസം വരെയുള്ള വാഹനത്തിന്റെ കണ്ടുകെട്ടൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയവയാണ് ശിക്ഷ. 18 വയസ്സ് തികയാത്ത വ്യക്തിയാണെങ്കിൽ രക്ഷാകർത്താവിനെതിരേയും നടപടി സ്വീകരിക്കും.

Sub Editor

Recent Posts

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

12 mins ago

പോർമുഖം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

19 mins ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

8 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

20 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

22 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago