ടോക്യോ: ജപ്പാനില്‍ വന്‍ഭൂചലനം. വലിയരീതിയിലുള്ള ഭൂചലനമുണ്ടായതിന് പിന്നാലെ ജപ്പാനില്‍ സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കി. റിക്ടര്‍സ്കെയിലില്‍ 7.6 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിലുണ്ടായത്. അതേസമയം, ഭൂചലനമുണ്ടായെങ്കിലും ജപ്പാനിലെ ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭൂചലനമുണ്ടായ സാഹചര്യത്തില്‍ സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തീരദേശ മേഖലയിലുള്ളവര്‍ ഒഴിഞ്ഞുപോകണമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. നൈഗാട്ട, ടൊയാമ, ഇഷികാമ തുടങ്ങിയ മേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്
ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയോടെയാണ് ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായത്. സുനാമി ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലയിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് നിര്‍ദശം. ഭൂചലനമുണ്ടായി പത്തുമിനുട്ടിനുശേഷം വലിയരീതിയില്‍ തീരദേശ മേഖലയില്‍ തിരമാലകളടിച്ചു. 1.2 മീറ്റര്‍ ഉയരത്തിലായുള്ള സുനാമി തീരയാണ് ജപ്പാനിലെ വജിമ നഗരത്തിലെ തീരപ്രദേശത്തടിച്ചത്. അഞ്ചു മീറ്റര്‍ വരെ ഉയരത്തിലുള്ള സുനാമി തീരകള്‍ അടിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.ഭൂചലനത്തില്‍ പലയിടത്തെയും റോഡുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. നിരവധി വീടുകള്‍ തകര്‍ന്നു, 33,500 വീടുകളിലെ വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തെക്കൻ ഡബ്ലിനിലെ Tallaghtൽ പ്രതിമാസം €1,875 വരെ വാടക ഈടാക്കുന്ന 145 പുതിയ കോസ്റ്റ് റെന്റൽ അപ്പാർട്ടുമെന്റുകൾക്കായി 2,100-ലധികം അപേക്ഷകൾ…
മുകളിലും താഴെയുമായി ജനപ്രിയ താരങ്ങളായ സൈജുക്കുറുപ്പ്, അനുമോൾ, അജു വർഗീസ്, മഞ്ജൂ പിള്ള എന്നിവരുടെ ക്ലോസ് ലുക്കോടെ എം.എ.നിഷാദ് സംവിധാനം…
മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. തുടർച്ചയായി 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന…
നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ റിലീസ് ഫെബ്രുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നു. പ്രശസ്ത നടൻ ദുൽഖർ…
പുതിയ വാടക മാറ്റങ്ങൾ നിലവിലുള്ള വാടകക്കാർക്ക് ബാധകമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2026 മാർച്ച് മുതലുള്ള വാടകക്കാർക്ക് മാത്രമേ അവ ബാധകമാകൂ.…
ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി 2026 ഫെബ്രുവരി 28 വരെ നീട്ടി. രജിസ്ട്രേഷൻ പ്രോസസ്സ് ചെയ്യുന്നതിൽ ഇമിഗ്രേഷൻ സർവീസസ് നിലവിൽ…