gnn24x7

ജപ്പാനില്‍ വന്‍ഭൂചലനം, സുനാമി മുന്നറിയിപ്പ്; ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍

0
118
gnn24x7

ടോക്യോ: ജപ്പാനില്‍ വന്‍ഭൂചലനം. വലിയരീതിയിലുള്ള ഭൂചലനമുണ്ടായതിന് പിന്നാലെ ജപ്പാനില്‍ സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കി. റിക്ടര്‍സ്കെയിലില്‍ 7.6 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിലുണ്ടായത്. അതേസമയം, ഭൂചലനമുണ്ടായെങ്കിലും ജപ്പാനിലെ ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭൂചലനമുണ്ടായ സാഹചര്യത്തില്‍ സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തീരദേശ മേഖലയിലുള്ളവര്‍ ഒഴിഞ്ഞുപോകണമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. നൈഗാട്ട, ടൊയാമ, ഇഷികാമ തുടങ്ങിയ മേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയോടെയാണ് ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായത്. സുനാമി ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലയിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് നിര്‍ദശം. ഭൂചലനമുണ്ടായി പത്തുമിനുട്ടിനുശേഷം വലിയരീതിയില്‍ തീരദേശ മേഖലയില്‍ തിരമാലകളടിച്ചു.  1.2 മീറ്റര്‍ ഉയരത്തിലായുള്ള സുനാമി തീരയാണ് ജപ്പാനിലെ വജിമ നഗരത്തിലെ തീരപ്രദേശത്തടിച്ചത്. അഞ്ചു മീറ്റര്‍ വരെ ഉയരത്തിലുള്ള സുനാമി തീരകള്‍ അടിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.ഭൂചലനത്തില്‍ പലയിടത്തെയും റോഡുകള്‍ ഉള്‍പ്പെടെ തകര്‍ന്നു.  നിരവധി വീടുകള്‍ തകര്‍ന്നു, 33,500 വീടുകളിലെ വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7