ബ്രസൽസ്: യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ അവ തടയാൻ സഹകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ അനധികൃതമായി കുടിയേറിയവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ അയക്കുമ്പോൾ സ്വീകരിക്കേണ്ടത് ഓരോ രാജ്യങ്ങളുടെയും ചുമതലയാണെന്നും കുടിയേറ്റവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ സഹകരിക്കാത്ത പക്ഷം പ്രസ്തുത രാജ്യങ്ങൾക്ക് അനുവദിച്ച വിസകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് നടപടി സ്വീകരിക്കുമെന്നും യൂറോപ്യൻ യൂണിയനിലെ മന്ത്രിമാർ അറിയിച്ചിട്ടുണ്ട്.
2021-ൽ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും 340,500 ആളുകളെ അവരുടെ സ്വദേശത്തേക്ക് തിരികെ അയക്കാൻ സർക്കാരുകൾ ഉത്തരവിട്ടിരുന്നു. എന്നാൽ ഇവയിൽ 21% മാത്രമാണ് നടപ്പിലാക്കിയത് എന്ന് യൂറോസ്റ്റാറ്റ് ഡാറ്റ വിശദമാക്കുന്നുണ്ട്. 2022ൽ യൂറോപ്യൻ യൂണിയനിൽ 330,000 അനിയന്ത്രിതമായ എൻട്രികൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2016നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ് തന്ന യൂറോപ്പ് യൂണിയൻ ബോർഡർ ഏജൻസിയായ ഫ്രോണ്ടക്സ് വിലയിരുത്തിയിരുന്നു.
അഭയത്തിന് അർഹത ഇല്ലാത്തവരെ തിരിച്ചയക്കേണ്ടത് അനിവാര്യമാണ് എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും. യൂറോപ്യൻ യൂണിയൻറെ ബാഹ്യ അതിർത്തികളിൽ സ്ക്രീനിംഗ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ അവർ ഒരു “പൈലറ്റ് പ്രോജക്റ്റ്” നിർദ്ദേശിച്ചിരുന്നു. അഭയത്തിന് അർഹതയില്ലാത്തവരെ തിരിച്ചയക്കുന്നത് വേഗത്തിലാക്കാനാണ് ഈ നടപടി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…