gnn24x7

അനധികൃത കുടിയേറ്റം തടയാൻ പദ്ധതിയുമായി യൂറോപ്യൻ യൂണിയൻ; സഹകരിക്കാത്ത രാജ്യങ്ങൾക്ക് അനുവദിച്ച വിസകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികൾ ഉടൻ

0
290
gnn24x7

ബ്രസൽസ്: യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ അവ തടയാൻ സഹകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ അനധികൃതമായി കുടിയേറിയവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ അയക്കുമ്പോൾ സ്വീകരിക്കേണ്ടത് ഓരോ രാജ്യങ്ങളുടെയും ചുമതലയാണെന്നും കുടിയേറ്റവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ സഹകരിക്കാത്ത പക്ഷം പ്രസ്തുത രാജ്യങ്ങൾക്ക് അനുവദിച്ച വിസകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് നടപടി സ്വീകരിക്കുമെന്നും യൂറോപ്യൻ യൂണിയനിലെ മന്ത്രിമാർ അറിയിച്ചിട്ടുണ്ട്.

2021-ൽ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും 340,500 ആളുകളെ അവരുടെ സ്വദേശത്തേക്ക് തിരികെ അയക്കാൻ സർക്കാരുകൾ ഉത്തരവിട്ടിരുന്നു. എന്നാൽ ഇവയിൽ 21% മാത്രമാണ് നടപ്പിലാക്കിയത് എന്ന്  യൂറോസ്റ്റാറ്റ് ഡാറ്റ വിശദമാക്കുന്നുണ്ട്. 2022ൽ യൂറോപ്യൻ യൂണിയനിൽ 330,000 അനിയന്ത്രിതമായ എൻട്രികൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2016നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ് തന്ന യൂറോപ്പ് യൂണിയൻ ബോർഡർ ഏജൻസിയായ ഫ്രോണ്ടക്സ് വിലയിരുത്തിയിരുന്നു.

അഭയത്തിന് അർഹത ഇല്ലാത്തവരെ തിരിച്ചയക്കേണ്ടത് അനിവാര്യമാണ് എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും. യൂറോപ്യൻ യൂണിയൻറെ ബാഹ്യ അതിർത്തികളിൽ സ്ക്രീനിംഗ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ അവർ ഒരു “പൈലറ്റ് പ്രോജക്റ്റ്” നിർദ്ദേശിച്ചിരുന്നു. അഭയത്തിന് അർഹതയില്ലാത്തവരെ തിരിച്ചയക്കുന്നത് വേഗത്തിലാക്കാനാണ് ഈ നടപടി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here