സിയോൾ: രണ്ടു ദിവസം നീളുന്ന സന്ദര്‍ശനത്തിനായി ഉത്തര കൊറിയയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന് ഗംഭീര സ്വീകരണം. 24 വർഷത്തിന് ശേഷമാണു ഒരു റഷ്യൻ ഭരണ തലവൻ വടക്കൻ കൊറിയയില്‍ എത്തുന്നത്. സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് കിം ജോങ് ഉന്‍ പുടിനെ സ്വീകരിച്ചത്. ഉത്തര കൊറിയയിൽ പുടിന്റെ അഭിവാന്ദ്യം ചെയ്തു കൊണ്ട് അനേകം റഷ്യൻ പതാകകളും പോസ്റ്ററുകളും ഇതിനോടകം സജ്ജമായിട്ടുണ്ട്. ചുവന്ന പൂക്കളുടെ ബൊക്കെയാണ് പുടിന് സ്വീകരിക്കാനായി നൽകിയതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ചുവന്ന പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച പരവതാനിയാണ് പുടിനെ സ്വാഗതം ചെയ്ത് വിമാനത്താവളത്തിലും സജ്ജമാക്കിയത്.
യുക്രെയ്നിലെ സൈനിക നടപടികൾക്ക് ഉത്തര കൊറിയ നൽകിയ പിന്തുണക്ക് റഷ്യൻ പ്രസിഡന്റ് നന്ദി അറിയിച്ചു. അമേരിക്കൻ ഉപരോധം നേരിടാൻ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നും പുടിന്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര സൈനിക ബന്ധങ്ങള്‍ ശക്തമാക്കാന്‍ കൂടിയാണ് ഈ കൂടിക്കാഴ്ച. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റഷ്യന്‍ പ്രസിഡന്റെ അതിഥിയായി കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു. പുടിന് ആയുധങ്ങളും കിമ്മിന് സാങ്കേതിക വിദ്യയും വേണ്ട സാഹചര്യത്തിലാണ് ഇരു നേതാക്കളും അടുത്തതെന്നാണ് വിദഗ്ധർ ഉത്തര കൊറിയ റഷ്യൻ കൂട്ടായ്മയെ നിരീക്ഷിക്കുന്നത്. ഇരുനേതാക്കളും തമ്മിലുള്ള ബന്ധം താൽക്കാലികമായതെന്നുമാണ് അന്തർദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വാഷിംഗ്ടൺ:യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് വലിയ ആശ്വാസം നൽകുന്ന ഇടക്കാല അന്തിമ ചട്ടം…
കാടിനോടും, കാട്ടുമൃഗങ്ങളോടും സന്ധിയില്ലാതെ യുദ്ധം ചെയ്യുന്ന ഒരു യുവാവിൻ്റെ സാഹസ്സികമായ നിരവധി മുഹൂർത്തങ്ങളിലൂടെ, പൂർണ്ണമായും ആക്ഷൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന കാട്ടാളൻ…
അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്…
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന…
പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ…
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…