ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം കരീബിയൻ കടലിൽ പതിച്ചതായി ലോക്കൽ പോലീസ് പറഞ്ഞു. ക്രിസ്റ്റ്യൻ ഒലിവറിന്റെ മക്കളായ അന്നിക് (12), മഡിറ്റ (10) എന്നിവരും പൈലറ്റും അപകടത്തിൽ മരിച്ചു. സെന്‍റ് വിൻസെന്‍റിലെ ബെക്വിയ വിമാനത്താവളത്തിൽ നിന്ന് ഗ്രനേഡൈൻസിലേക്കാണ് വിമാനം പുറപ്പെട്ടത്. അവധി ആഘോഷിക്കാനാണ് താരവും കുടുംബവും ബെക്വിയയിലെത്തിയത്.
അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തകർക്ക് വിമാനം പതിച്ച സ്ഥലത്ത് എത്താൻ സാധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറുപതിലേറെ സിനിമകളിലും ടിവി ഷോകളിലും ക്രിസ്റ്റ്യന്‍ ഒലിവര്‍ വേഷമിട്ടിട്ടുണ്ട്. 2006ൽ ജോർജ് ക്ലൂണിക്കൊപ്പം ദ് ഗുഡ് ജർമൻ എന്ന ചിത്രത്തിലൂടെയാണ് ക്രിസ്റ്റ്യൻ ഒലിവറിന്‍റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. 2008ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെയാണ് താരം ശ്രദ്ധ നേടിയത്. ടോം ക്രൂസിനും ജോർജ്ജ് ക്ലൂണിക്കുമൊപ്പം ക്രിസ്റ്റ്യൻ ഒലിവർ അഭിനയിച്ചിട്ടുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…