ന്യൂസിലാന്ഡിലെ ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കുപ്പി ഗോമൂത്രം നശിപ്പിച്ചതായി അധികൃതർ. ബയോസെക്യൂരിറ്റി വിഭാഗമാണ് ഗോമൂത്രം പിടിച്ചെടുത്തത്. ന്യൂസിലാന്ഡ് മിനിസ്ട്രി ഫോര് പ്രൈമറി ഇന്ഡസ്ട്രീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരന്റെ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. രോഗസാധ്യതയുള്ളതിനാൽ ഗോമൂത്രമടക്കമുള്ള മൃഗ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ടെന്ന് അധികൃതർ കുറിപ്പിൽ വ്യക്തമാക്കി.
ഹിന്ദു ആചാര പ്രകാരം ഗോമൂത്രം ശുദ്ധീകരണ വസ്തുവായി ഉപയോഗിക്കുന്നു. പ്രാർത്ഥനയ്ക്ക് ഉപയോഗിക്കാൻ കൊണ്ടുവന്നതെന്നാണ് പറഞ്ഞത്. എന്നാൽ ബയോസെക്യൂരിറ്റി റിസ്ക് കാരണം മൂത്രം രാജ്യത്തേക്ക് കടത്താൻ അനുവദിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി. ആളുകളില് കാലിനും വായ്ക്കും ഗുരുതര രോഗങ്ങള്ക്ക് കാരണമാകാമെന്നത് കൊണ്ടാണ് ഗോ മൂത്രം നശിപ്പിച്ചതെന്നും അധികൃതർ പറഞ്ഞു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…