Global News

സമര‌വേദിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; യാതൊരു ബന്ധവുമില്ലെന്ന് കിസാൻ മോർച്ച

ന്യൂഡൽഹി: കർഷക സമരം നടക്കുന്ന സിംഘു അതിർത്തിയിൽ യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കൊല്ലപ്പെട്ടയാൾക്കോ ആരോപണ വിധേയരായ നിഹാംഗുകൾക്കോ കിസാൻ മോർച്ചയുമായി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനാണ് യുവാവിന്റെ മൃതദേഹം പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. പഞ്ചാബിലെ താൻ തരൻ ജില്ലയിൽ നിന്നുള്ള ലഖ്ബീർ സിങ് ആണ് കൊല്ലപ്പെട്ടത്.

സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപെട്ടവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.

കർഷക സമരം അക്രമത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപണമുയർന്നതിനെത്തുടർന്നാണ് കർഷക പ്രതിനിധികൾ പ്രതികരണവുമായി രംഗത്തെത്തിയത്. മതഗ്രന്ഥത്തെയോ ചിഹ്നങ്ങളേയോ അപമാനിക്കാൻ പാടില്ലെന്നും എന്നാൽ അങ്ങനെ ചെയ്യുന്നവർക്കെതിരെ നിയമം കയ്യിലെടുക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്നും പൊലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.hh

Sub Editor

Recent Posts

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 hour ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

2 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

9 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

21 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

24 hours ago