ന്യൂഡല്‍ഹി: പിറകിലേക്കെടുത്ത കാര്‍ കയറിയിറങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.
ഞായറാഴ്ച നടന്ന അപകടത്തില്‍ ഡല്‍ഹി തിലക് നഗറില്‍ താമസിക്കുന്ന രാധികയാണ് മരിച്ചത്. വീടിന് പിന്നില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്‍റെ മുകളിലേക്ക് അശ്രദ്ധമായെടുത്ത വണ്ടി കയറിയിറങ്ങുകയായിരുന്നു.
കാര്‍ ഓടിച്ച അഖിലേഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ആഡംബര കാര്‍ അശ്രദ്ധമായാണ് ഇയാള്‍ പുറകിലേക്ക് എടുത്തതെന്ന് പോലീസ് പറയുന്നു.
കാറിന് പിറകിലായി കുഞ്ഞ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വ്യാപാരിയായ ജസ്ബീര്‍ സിംഗിന്‍റെ ഉടമസ്ഥതയിലുള്ള കാറാണിത്. മെഴ്സിഡസ് ബെന്‍സ് എസ്യുവിയായിരുന്നു കാര്‍. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…