ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ താഴ്‌വരയില്‍ കടുത്ത നിയന്ത്രണത്തോടെ ബ്രോഡ്ബാന്റ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ച് ഭരണകൂടം.
അഞ്ചു മാസത്തിലേറെ നീണ്ട നിരോധനത്തിനുശേഷം ശനിയാഴ്ച മുതല്‍ 2ജി സേവനം താഴ്‌വരയില്‍ ലഭ്യമാക്കുമെന്നാണ് ഭരണകൂടം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ജമ്മു കശ്മീര്‍ ഭരണകൂടം അംഗീകരിച്ച, ‘വൈറ്റ് ലിസ്റ്റ്’ ചെയ്ത 301 വെബ്‌സൈറ്റുകള്‍ മാത്രമേ പൊതുജനത്തിനു ലഭ്യമാകൂവെന്ന് ഔദ്യോഗിക ഉത്തരവില്‍ പറയുന്നു.
25 മുതല്‍ മൊബൈലുകളില്‍ 2 ജി വേഗത്തില്‍ ഇന്റര്‍നെറ്റ് കിട്ടുമെന്നാണു ജമ്മു കശ്മീര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്. പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് സേവനം ലഭിക്കും. ബാങ്കിങ്, വിദ്യാഭ്യാസം, വാര്‍ത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളാണ് ഇപ്പോള്‍ കിട്ടുന്നത്. സമൂഹമാധ്യമങ്ങളുടെയും പ്രശ്‌നബാധിത പ്രദേശങ്ങളിലെ ഇന്റര്‍നെറ്റിന്റെയും വിലക്ക് തുടരും.
പോസ്റ്റ്‌പെയ്ഡിലും പ്രീപെയ്ഡ് സിം കാര്‍ഡുകളിലും ഡാറ്റാ സേവനങ്ങള്‍ ലഭ്യമാകുമെന്നും നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് ജനുവരി 31 ന് വീണ്ടും അവലോകനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാനും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള തീരുമാനത്തിനെതിരെ പൊതുവികാരമുയരുമെന്ന് കണക്കൂകൂട്ടിയാണ് കേന്ദ്രം ആഗസ്റ്റ് അഞ്ചാം തിയതി കശ്മീരില്‍ ഇന്റര്‍നെറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കിനെതിരെ ജനുവരി പത്തിനു സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ജനങ്ങളുടെ മൗലികാവകാശമാണ് ഇതെന്നും ഇത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കിനെതിരെ വിവിധ സര്‍ക്കാരുകളും രാജ്യമെമ്പാടുമുള്ള സാമൂഹ്യ, മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തിയിരുന്നു.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…