അഹമ്മദാബാദ്: രാജ്യസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ ഗുജറാത്തില്‍ അഞ്ചു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു. കൂറുമാറ്റം മുന്നില്‍ കണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ രാജസ്ഥാനിലേ ജെയ്പൂരിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് രാജി. ആദ്യം നാലു കോണ്‍ഗ്രസ് എം.എല്‍.എമാരാണ് സ്പീക്കര്‍ക്ക് രാജിസമര്‍പ്പിച്ചത്. ഇതിനു പിന്നാലെ താന്‍ രാജി സമര്‍പ്പിച്ചതായി പ്രവീണ്‍ മറൂ എം.എല്‍.എയും അറിയിക്കുകയായിരുന്നു.
ശനിയാഴ്ച 14 എം.എല്‍.എമാരെ കോണ്‍ഗ്രസ് ജയ്പൂരിലേക്ക് മാറ്റിയിരുന്നു. ആ സംഘത്തില്‍ ഈ നാല് എം.എല്‍.എമാര്‍ ഉണ്ടായിരുന്നില്ല. ഗുജറാത്തിലെ പ്രധാന നേതാക്കളായ ജെ.വി കക്കഡിയ, സോമാഭായ് പട്ടേല്‍ എന്നിവര്‍ രാജി സമര്‍പ്പിച്ചവരില്‍പ്പെടും. എന്നാല്‍ എം.എല്‍.എമാര്‍ രാജിവച്ചെന്ന വാര്‍ത്ത കോണ്‍ഗ്രസ് തള്ളി. അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് രാജിക്കത്തു ലഭിച്ചിട്ടില്ല. സോമാഭായ് പട്ടേല്‍ ഇന്നലെ വരെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്നു. ജെ.വി കക്കഡിയയെയും മറ്റൊരു എം.എല്‍.എയെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് വിര്‍ജിഭായ് തുമ്മാര്‍ പറഞ്ഞു.
നാലില്‍ രണ്ട് രാജ്യസഭാ സീറ്റുകളില്‍ വിജയിക്കാനുള്ള അംഗ സംഖ്യ 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമുണ്ട്. 37 വോട്ടാണ് ഒരു സീറ്റില്‍ വിജയിക്കാന്‍ വേണ്ടത്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് 73 എം.എല്‍.എമാരാണുള്ളത്. സ്വതന്ത്ര എം.എല്‍.എ ജിഗ്‌നേഷ് മേവാനിയുടെ പിന്തുണ കോണ്‍ഗ്രസിനാണ്. ഇത് കൂടാതെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരും എന്‍.സി.പിയുടെ ഒരംഗവും കോണ്‍ഗ്രസിനെ പിന്തുണക്കുന്നുണ്ട്.ബി.ജെ.പിക്ക് 103 എം.എല്‍.എമാരാണുള്ളത്. രണ്ട് സീറ്റുകളിലാണ് നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് വിജയിക്കാന്‍ കഴിയുകയെങ്കിലും മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…