ന്യൂഡല്‍ഹി: സിവില്‍ ഏവിയേഷന്‍ രംഗം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍.
20 ലക്ഷം കോടി രൂപയുടെ കൊറോണ ഉത്തേജക പാക്കേജിന്‍റെ ഭാഗമായി ഇന്ത്യന്‍ എയര്‍ സ്പേസ് ഉപയോഗിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.
ഇതിലൂടെ വ്യോമയാന മേഖലയ്ക്ക് 1,000 കോടി രൂപയുടെ ആനുകൂല്യം ലഭിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ആറു വിമാനത്താവളങ്ങള്‍ കൂടി ലേലം ചെയ്യുമെന്നും അവര്‍ അറിയിച്ചു.
ആദ്യ രണ്ട് റൗണ്ടുകളില്‍ ലേലം ചെയ്ത 12 വിമാനത്താവളങ്ങളിലെ സ്വകര്യ നിക്ഷേപകരില്‍ നിന്നും അധിക നിക്ഷേപം സമാഹാരിക്കാനും പദ്ധതിയുണ്ട്. 13,000 കോടി രൂപയാണ് അധിക നിക്ഷേപ തുക.
വ്യോമ പാതകളുടെ പരമാവധി വിനിയോഗത്തിന് ഇത് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, പറക്കുന്ന സമയവും ഇന്ധന ചിലവും ഇതുമൂലം കുറയ്ക്കാന്‍ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ എയര്‍സ്പേസിന്‍റെ 60 ശതമാനമാണ് സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്. എന്നാല്‍, കൂടുതല്‍ വ്യോമപാതകള്‍ വരുന്നതോടെ യാത്രാ സമയം കുറയുകയും ഇന്ധനം ലാഭിക്കുകയും ചെയ്യാം. -നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ…
അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…
വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…