Categories: India

തബ്‌ലീഗി ജമാഅത്തുമായി ബന്ധപ്പെട്ട 647 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി:  തബ്‌ലീഗി  ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 647 പേർക്ക്  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ. 

14 സംസ്ഥാനങ്ങളിലായാണ്  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌.  സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 336 പുതിയ കോവിഡ് -19 കേസുകളും 12 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത്  ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം  2301  ആയി  ഉയർന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതുവരെ  157 രോഗികൾ സുഖം പ്രാപിച്ചതായും അദ്ദേഹം  വ്യക്തമാക്കി.    
 
മൊത്തം കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ രാജ്യത്ത് 2301 ആയി ഉയർന്നതായി സർക്കാർ അറിയിച്ചു. ഇതുവരെ 157 രോഗികൾ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിരുന്നു. എന്നാല്‍, തബ്‌ലീഗി  ജമാഅത്ത് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത് എന്ന് 
അദ്ദേഹം എടുത്തു പറഞ്ഞു.  തബ്‌ലീഗി  ജമാഅത്തില്‍ പങ്കെടുത്ത 647 പേർക്കാണ്  ഇതിനോടകം  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌.  കൂടാതെ,  14 സംസ്ഥാനങ്ങളിലായി വൈറസ് ബാധ വ്യാപിക്കുന്നതിനും ഇത് കാരണമായി, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ  തബ്‌ലീഗി  ജമാഅത്തുമായി ബന്ധപ്പെട്ട  647 പേർക്ക്  കൊറോണ സ്ഥിരീകരിച്ചു.  14 സംസ്ഥാനങ്ങളില്‍ അതായത്,  ആൻഡമാൻ നിക്കോബാർ, അസം, ഡല്‍ഹി,  ഹിമാചൽ പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍,  ഝാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്,  തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ വൈറസ് ബാധ  സ്ഥിരീകരിച്ചു’ അദ്ദേഹം പറഞ്ഞു.

കൂടാതെ, ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവത്തനങ്ങളെ  തടസ്സപ്പെടുത്തുന്ന യാതൊരു നടപടിയും സ്വീകാര്യമല്ല എന്നും അദ്ദേഹം അറിയിച്ചു.  ബീഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍  ആരോഗ്യ പ്രവത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു.   കൂടാതെ, ഉത്തര്‍ പ്രദേശിലെ ആശുപത്രിയില്‍  തബ്‌ലീഗി  ജമാഅത്ത് പ്രവര്‍ത്തകര്‍  നേഴ്സുമാരോട് അപമര്യാദയായി പെരിമാറിയതായും   റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

അതേസമയം ,  രാജ്യത്താകമാനം  9,000   തബ്‌ലീഗി  ജമാഅത്ത് പ്രവര്‍ത്തകരെ കണ്ടെത്തുകയും അവരെ  ക്വാറന്റൈനിലാകാന്‍   നിര്‍ദ്ദേശിക്കുകയും ചെയ്തിരിയ്ക്കുകയാണ്. 

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

3 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

8 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

21 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

23 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

24 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

24 hours ago